Science
ചന്ദ്രൻ ഇനി ഒറ്റക്കല്ല; ഭൂമിയെ വലംവെച്ച് കുട്ടിചന്ദ്രൻ
Science

ചന്ദ്രൻ ഇനി ഒറ്റക്കല്ല; ഭൂമിയെ വലംവെച്ച് കുട്ടിചന്ദ്രൻ

Web Desk
|
4 Oct 2024 12:02 PM GMT

ഭൂമിക്ക് സമാനമായ അർജുൻ എന്ന ഗ്രഹത്തിൽ നിന്നാണ് പിടി5 എന്ന ചിഹ്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്

ഭൂമിയെ ചന്ദ്രൻ വലംവെക്കാൻ തുടങ്ങിയിട്ട് 400 കോടി വർഷമായെന്നാണ് ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നത്. ഭൂമിയും മറ്റൊരു ഗ്രഹവുമായി പണ്ട് നടന്ന കൂട്ടിയിടിയുടെ അവശിഷ്ടമാണ് നിലവിൽ കാണുന്ന ചന്ദ്രൻ. 400 കോടി വർഷമായി ഭൂമിയെ ഒറ്റക്ക് പരിക്രമണം ചെയ്യുന്ന ചന്ദ്രന് ഒരു കൂട്ടെത്തിയിരിക്കുകയാണ്. പക്ഷെ ഏറെക്കാലം നീണ്ടുനിൽക്കില്ല ഈ സൗഹൃദം.

പിടി5 എന്നറിയപ്പെടുന്ന കൂറ്റൻ ഉൽക്കയാണ് ചന്ദ്രനൊപ്പം ഭൂമിയെ വലംവെക്കാൻ തുടങ്ങിയിരിക്കുന്നത്. രണ്ടുമാസത്തോളം ഭൂമിയെ വലംവെക്കുന്ന പിടി5 തുടർന്ന് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് മാറുകയും ബഹിരാകാശത്തിലേക്ക് പറന്നുപോവുകയും ചെയുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.

മാഡ്രിഡിലെ കമ്പ്‌ലൂട്ടൻസ് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാരാണ് 33 അടി നീളമുള്ള ഉൽക്ക ഭൂമിയെ ലക്ഷ്യം വെച്ച് വരുന്നതായി ആദ്യം നിരീക്ഷിച്ചത്. ഭൂമിയിലേക്ക് വരുന്ന ഉൽക്കകൾ സാധാരണ അന്തരീക്ഷത്തിലെത്തി കത്തിത്തീരുകയാണ് പതിവ് എന്നാൽ പിടി5 ഭൂമിയുടെ ഗുരത്വാകർഷണവലയത്തിൽ അകപ്പെടുകയും ഭൂമിയെ ചന്ദ്രനൊപ്പം വലംവെക്കാൻ തുടങ്ങുകയുമായിരുന്നു.

നവംബർ 25 വരെ ഭൂമിയുടെ താത്കാലിക ഉപഗ്രഹമായി തുടരുന്ന പിടി5 ചന്ദ്രനെക്കാൾ മൂന്ന് ലക്ഷം മടങ്ങ് ചെറുതാണ്.

ഭൂമിയിൽ നിന്ന് 93 ദശലക്ഷം മൈൽ അകലെയുള്ള ഭൂമിക്ക് സമാനമായ അർജുന എന്ന ഗ്രഹത്തിലെ ഉൽക്കാവലയത്തിലെ ഭാഗമായിരുന്നു പിടി5.

എന്നാൽ പിടി5നെ നഗ്നനേത്രം കൊണ്ട് കാണാനാവില്ലെന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം. പ്രൊഫഷനൽ ടെലസ്‌കോപ്പുകളോടെ മാത്രമേ ഉൽക്ക ദൃശ്യമാവുകയുള്ളു.

ഇതാദ്യമായല്ല ഭൂമിയുടെ ഭ്രമണപഥത്തിൽ ചിഹ്നഗ്രഹങ്ങളെത്തുന്നതും ഭൂമിയെ വലംവെക്കുന്നതും. 1991ൽ വിജി എന്ന ചിഹ്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയിരുന്നു. തുടർന്ന് 2006ൽ ആർ എച്ച് 120 എന്ന് ചിഹ്നഗ്രഹവും ഭൂമിയെ വലംവെച്ചിരുന്നു. 2007ലാണ് ആർഎച്ച് 120 ഭൂമിയുടെ ഭ്രമണപഥം വിട്ട് പോയത്

Similar Posts