Sports
റിയോ ഒളിമ്പിക്സിനുള്ള ഗുസ്തി ടീം തെരഞ്ഞെടുപ്പിലെ പ്രതിസന്ധി: സുശീല്‍ കുമാറും റെസ്‌ലിംഗ് ഫേഡറേഷനുമായുള്ള ചര്‍ച്ച ഇന്ന്റിയോ ഒളിമ്പിക്സിനുള്ള ഗുസ്തി ടീം തെരഞ്ഞെടുപ്പിലെ പ്രതിസന്ധി: സുശീല്‍ കുമാറും റെസ്‌ലിംഗ് ഫേഡറേഷനുമായുള്ള ചര്‍ച്ച ഇന്ന്
Sports

റിയോ ഒളിമ്പിക്സിനുള്ള ഗുസ്തി ടീം തെരഞ്ഞെടുപ്പിലെ പ്രതിസന്ധി: സുശീല്‍ കുമാറും റെസ്‌ലിംഗ് ഫേഡറേഷനുമായുള്ള ചര്‍ച്ച ഇന്ന്

admin
|
17 Jun 2016 8:46 AM GMT

റിയോ ഒളിംപികിസ് ഗുസ്തിയില്‍ 65 കിലോ വിഭാഗത്തിന് പകരം 74 കിലോ വിഭാഗത്തില്‍ അവസരം നല്‍കണമെന്ന് സുശീല്‍ കുമാര്‍‌

റിയോ ഒളിമ്പിക്സിനുള്ള ഗുസ്തി ടീം തെരഞ്ഞെടുപ്പിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഒളിമ്പ്യന്‍ താരം സുശീല്‍ കുമാറുമായി റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ ഇന്ന് ചര്‍ച്ച നടത്തും. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ച നടക്കുന്നത്.

സ്ഥിരമായി മത്സരിച്ചിരുന്ന 65 കിലോ വിഭാഗത്തിന് പകരം 74 കിലോ വിഭാഗത്തില്‍ അവസരം നല്‍കണമെന്നാണ് സുശീല്‍ കുമാറാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ഗുസ്തി 66 കിലോ വിഭാഗത്തില്‍ കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും വെള്ളി, വെങ്കല മെഡലുകള്‍ നേടിയ താരമാണ് സുശീല്‍ കുമാര്‍. അതിനാല്‍ വരാനിരിക്കുന്ന റിയോ ഒളിമ്പിക്സില്‍ 75 കിലോ വിഭാഗത്തില്‍ അവസരം നല്‍കണമെന്ന് സുശീല്‍ കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ റസ്ലിംഗ് ഫെഡറേഷന്‍ സുശീലിന് പ്രവേശനം നല്‍കിയില്ല. പകരം 75 കിലോ ഗ്രാമിലേക്ക് നാര്‍സിംഗ് യാദവിനെയാണ് പരിഗണിച്ചത്.

ഇതിനെതിരെ സുശീല്‍ കുമാര്‍ രംഗത്ത് വരികയും, തീരുമാനം ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. റസ്ലിംഗ് അസോസിയേഷന്റെ തീരുമാനത്തില്‍ നേരിട്ട് ഇടപെടാന്‍ വിസമ്മതിച്ച ഹൈക്കോടതി, പ്രശ്നം പരിഹരിക്കാന്‍ റസ്ലിംഗ് ഫെഡറേഷന്‍ സുശീല്‍ കുമാറുമായി ചര്‍ച്ച നടത്തണമെന്നാണ് നിര്‍ദേശിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ സുശീല്‍ കുമാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡണ്ട് ബ്രിജ് ഭൂഷണ്‍ അറിയിച്ചു. ലാസ് വേഗാസില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ 75 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേട്ടമാണ് നാര്‍സിംഗിന് തുണയായത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ പരിക്ക് മൂലം സുശീല്‍ കുമാര്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം പരിഗണിക്കരുതെന്നും, നാര്‍സിംഗുമായി ട്രയല്‍ മത്സരം നടത്തി, അതില്‍ ജയിക്കുന്നയാള്‍ക്ക് 75 കിലോ ഗ്രാമില്‍ അവസരം നല്‍കണമെന്ന് സുശീല്‍ കുമാര്‍ ആവശ്യപ്പെടുന്നു.

32കാരനായ സുശീല്‍ കുമാറിന്‍റെ അവസാന ഒളിമ്പിക്സായിരിക്കും റിയോയില്‍ നടക്കുക.

Similar Posts