Sports
ഫീല്‍ഡിങിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് വെസ്റ്റിന്‍ഡീസ് താരത്തിന് ഗുരുതര പരിക്ക്ഫീല്‍ഡിങിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് വെസ്റ്റിന്‍ഡീസ് താരത്തിന് ഗുരുതര പരിക്ക്
Sports

ഫീല്‍ഡിങിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് വെസ്റ്റിന്‍ഡീസ് താരത്തിന് ഗുരുതര പരിക്ക്

Alwyn
|
20 Dec 2016 12:56 PM GMT

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഫീല്‍ഡിങിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് വെസ്റ്റിന്‍ഡീസ് താരത്തിന് ഗുരുതര പരിക്ക്.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഫീല്‍ഡിങിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് വെസ്റ്റിന്‍ഡീസ് താരത്തിന് ഗുരുതര പരിക്ക്. ബൌണ്ടറി ലൈനിനു സമീപം ക്യാച്ച് എടുക്കുന്നതിന് രണ്ടു ഫീല്‍ഡര്‍മാര്‍ ഓടിയെത്തിയതോടെ കൂട്ടിയിടിച്ച് വീഴുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ജെജെ സ്മട്സും വിന്‍ഡീസ് താരം കെയ്റന്‍ പവലും തമ്മിലാണ് കൂട്ടിയിടിച്ചത്. സെന്റ് കിറ്റ് & നെവിസ് പാട്രിയറ്റ്സും ബാര്‍ബഡോസ് ട്രിഡെന്റ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു അപകടം. തലയ്ക്കാണ് ഇരുവര്‍ക്കും പരിക്കേറ്റത്. മൈതാനത്തേക്ക് പാഞ്ഞെത്തിയ ആംബുലന്‍സിലാണ് പവലിനെ ആശുപത്രിയില്‍ എത്തിച്ചത്. സ്‍മട്സിന്റെ പരിക്ക് ഗുരുതരമല്ലെന്നും പവലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

Similar Posts