Sports
രഞ്ജി ട്രോഫി: കേരളത്തിന് ഒന്നാം ഇന്നിംഗ്‍സ് ലീഡ്രഞ്ജി ട്രോഫി: കേരളത്തിന് ഒന്നാം ഇന്നിംഗ്‍സ് ലീഡ്
Sports

രഞ്ജി ട്രോഫി: കേരളത്തിന് ഒന്നാം ഇന്നിംഗ്‍സ് ലീഡ്

Ubaid
|
27 Dec 2016 9:26 AM GMT

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 207 റണ്‍സ് പിന്തുടര്‍ന്ന ഛത്തിസ്ഗഡ് 187ന് ഓള്‍ഔട്ടായി

ഛത്തിസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 207 റണ്‍സ് പിന്തുടര്‍ന്ന ഛത്തിസ്ഗഡ് 187ന് ഓള്‍ഔട്ടായി, കേരളത്തിന് 20 റണ്‍സ് ലീഡ്. 179/9 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ഛത്തിസ്ഗഡിന് വെറും എട്ടു റണ്‍സ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 90 റണ്‍സ് നേടിയിട്ടുണ്ട്. കേരളത്തിനായി കെ. മോനിഷ് നാലു വിക്കറ്റും ഇഖ്ബാല്‍ അബ്ദുള്ള മൂന്നു വിക്കറ്റും നേടി. 37 റണ്‍സ് നേടിയ അഭിമന്യു ചൗഹാനാണ് ഛത്തിസ്ഗഡ് നിരയിലെ ടോപ് സ്‌കോറര്‍.

Similar Posts