Sports
ദില്‍മ പുറത്തേക്ക്; ഒളിമ്പിക്സിനെ ബാധിക്കില്ലെന്ന് സംഘാടകര്‍ദില്‍മ പുറത്തേക്ക്; ഒളിമ്പിക്സിനെ ബാധിക്കില്ലെന്ന് സംഘാടകര്‍
Sports

ദില്‍മ പുറത്തേക്ക്; ഒളിമ്പിക്സിനെ ബാധിക്കില്ലെന്ന് സംഘാടകര്‍

admin
|
9 Feb 2017 8:17 AM GMT

ബ്രസീലിലെ സാമ്പത്തിക - രാഷ്ട്രീയ പ്രതിസന്ധി ആഗസ്തില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സിനെ ബാധിക്കില്ലെന്ന് സംഘാടകര്‍.

ബ്രസീലിലെ സാമ്പത്തിക - രാഷ്ട്രീയ പ്രതിസന്ധി ആഗസ്തില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സിനെ ബാധിക്കില്ലെന്ന് സംഘാടകര്‍. റയോ ഡി ജനീറോവില്‍‍ ഒളിമ്പിക്സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും സ്ഥലം സന്ദര്‍‌ശിച്ച ഒളിമ്പിക് കമ്മിറ്റി കോഡിനേഷന്‍ കമ്മിഷന്‍ വ്യക്തമാക്കി.

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങളുള്‍പ്പെടെ രാജ്യത്തു നിലനില്‍ക്കുന്ന രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി ആഗസ്തില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സിനെ ബാധിക്കില്ലെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയത്. ഒളിമ്പിക്സ് വേദിയായ റയോ ഡി ജനീറോവില്‍ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നുണ്ടെന്നും രാഷ്ട്രീയ കോലാഹലങ്ങള്‍ അതിനെ ബാധിച്ചിട്ടില്ലെന്നും ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി കോഡിനേഷന്‍ കമ്മീഷന്‍ അധ്യക്ഷ നവല്‍ എല്‍ മോട്ടവെയ്കല്‍ പറഞ്ഞു. 2016ലെ ഒളിമ്പിക്സിന് റയോ ഡി ജനീറോ വേദിയാവുന്നത് അഭിമാനത്തോടെയാണ് കാണുന്നതെന്നും 2014 ലെ ലോകകപ്പ് സമയത്തും അവസാനഘട്ടത്തിലാണ് പലതും പൂര്‍ത്തിയായതെന്നും നവല്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ബ്രസീലില്‍ ദില്‍മ റൂസെഫ് സര്‍ക്കാരിന് ഒരു പാര്‍ട്ടിയുടെ കൂടി പിന്തുണ നഷ്ടമായി. ദില്‍മ റൂസെഫിനെ ഇംപീച്ച് ചെയ്യാന്‍ ശിപാര്‍ശ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണിത്. ഇതോടെ റൂസെഫിന്റെ നില കൂടുതല്‍ പരുങ്ങലിലായി.

Similar Posts