Sports
പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തേക്ക് വഴിതുറന്ന പോലെ തോന്നിയതായി കൊഹ്‍ലിപത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തേക്ക് വഴിതുറന്ന പോലെ തോന്നിയതായി കൊഹ്‍ലി
Sports

പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തേക്ക് വഴിതുറന്ന പോലെ തോന്നിയതായി കൊഹ്‍ലി

admin
|
18 Feb 2017 9:48 AM GMT

 അസാധ്യമായ കഴിവുകളുടെ പൂര്‍ണതയാണ് കൊഹ്‍ലി എന്ന കളിക്കാരന്‍.  സ്കോറുകള്‍ പിന്തുടരുമ്പോള്‍ അറുപതിലധികം

പരാജയത്തില്‍ നിന്നും ജയത്തിലേക്ക് എത്തിയ വഴി ഇപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്നതായി വിരാട് കൊഹ്‍ലി . പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ പ്രയാണം അവസാനിച്ച പ്രതീതിയായിരുന്നു. അതിനുശേഷം ധോണിയുടെ കൂട്ടില്‍ വിജയത്തിലേക്ക് തിരികെ എത്താനായത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അത് ഏതു രീതിയിലാണ് സാധിച്ചതെന്ന് എനിക്കറിയില്ല. ടീമിനു വേണ്ടി ഇത്രയും ചെയ്യാനായതില്‍ ചെറുതല്ലാത്ത സന്തോഷമുണ്ട് - കൊഹ്‍ലി പറഞ്ഞു.

കൊഹ്‍ലിയും സച്ചിനും വ്യത്യസ്ത തരം കളിക്കാരാണെന്ന് സ്മിത്ത്

വിരാട് കൊഹ്‍ലിയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും രണ്ട് വ്യത്യസ്ത തരം കളിക്കാരാണെന്ന് ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത്. കൊഹ്‍ലിയും സച്ചിനും തമ്മിലുള്ള താരതമ്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്മിത്തിന്‍റെ വിലയിരുത്തല്‍. അസാധ്യമായ കഴിവുകളുടെ പൂര്‍ണതയാണ് കൊഹ്‍ലി എന്ന കളിക്കാരന്‍. സ്കോറുകള്‍ പിന്തുടരുമ്പോള്‍ അറുപതിലധികം ശരാശരി എന്നത് ചെറിയ കാര്യമല്ല. പരമ്പരാഗത ശൈലിയില്‍ കളിച്ചാലും ട്വന്‍റി20യില്‍ വിജയഗാഥ രചിക്കാനാകുമെന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണാണ് കൊഹ്‍ലി. കണങ്കയ്യിന്‍റെ ചലനങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ രചിക്കാനുള്ള കഴിവാണ് അയാളെ വ്യത്യസ്തനാക്കുന്നത് - സ്മിത്ത് പറഞ്ഞു.

Similar Posts