Sports
ചെന്നൈ – കൊല്‍ക്കത്ത മത്സരം സമനിലയില്‍ചെന്നൈ – കൊല്‍ക്കത്ത മത്സരം സമനിലയില്‍
Sports

ചെന്നൈ – കൊല്‍ക്കത്ത മത്സരം സമനിലയില്‍

Ubaid
|
20 March 2017 8:02 PM GMT

ചൈന്നൈയന്‍ എഫ്.സി, അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരം ഓരോ ഗോളുകളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരുടെ പോരാട്ടം സമനിലയില്‍. ചൈന്നൈയന്‍ എഫ്.സി, അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരം ഓരോ ഗോളുകളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഡേവിഡ് സുച്ചിയും ഹെല്‍ഡര്‍ പോസ്റ്റിഗയുമാണ് ഇരു ടീമുകള്‍ക്കായി ഗോളുകള്‍ നേടിയത്. 39–ാം മിനിറ്റില്‍ ഹെല്‍ഡര്‍ പോസ്റ്റിഗയിലൂടെ അത്‌ലറ്റിക്കോയാണ് ആദ്യം മുന്നിലെത്തിയത്. പ്രീതം കോട്ടാലിന്റെ പാസ് ഹെഡറിലൂടെ പോസ്റ്റിഗ പോസ്റ്റിലേക്കു തിരിച്ചുവിടുകയായിരുന്നു.

ഹോംഗ്രൗണ്ടില്‍ ലീഡ് വഴങ്ങിയ ചെന്നൈയിന്‍ രണ്ടാം പകുതിയില്‍ ആക്രമണത്തിനു മൂര്‍ച്ചകൂട്ടി. മെന്‍ഡിയും ഡേവിഡ് സുച്ചിയും തുടര്‍ച്ചയായി ആക്രമണങ്ങള്‍ സംഘടിപ്പിച്ചു. ഇത്തരമൊരു നീക്കത്തിനൊടുവില്‍ ചെന്നൈയിന്‍ സമനില പിടിച്ചു. ബോക്‌സിനു പുറത്തുനിന്ന് എലി സാബിയ നല്‍കിയ പാസ് മാര്‍ക്കു ചെയ്യപ്പെടാതെനിന്ന സുച്ചി ഹെഡ് ചെയ്തു വിലയിലാക്കുകയായിരുന്നു. ഇതിനുശേഷം ചെന്നൈയിന്‍ തുടര്‍ച്ചയായി അതലറ്റിക്കോ ബോക്‌സിലേക്കു പന്തെത്തിച്ചെങ്കിലും വലകുലുക്കാനായില്ല.

സമനില വഴങ്ങിയെങ്കിലും കോല്‍ക്കത്ത പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കു കയറി. 11 കളികളില്‍നിന്നു 15 പോയിന്റാണ് ടീമിനുള്ളത്. 14 പോയിന്റുമായി ചെന്നൈയിന്‍ എഫ്‌സി കേരള ബ്ലാസ്‌റ്റേഴ്‌സിനു പിന്നില്‍ ആറാം സ്ഥാനത്താണ്. 19 പോയിന്റുമായി മുംബൈ സിറ്റിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Similar Posts