രാഹുല്‍ പിടികൂടിയിട്ടും ലഥാം ഔട്ടാകാത്തതിന് പിന്നില്‍ - വീഡിയോ കാണാം
|പണിപ്പെട്ട് രാഹുല്‍ പന്ത് പിടിച്ചെങ്കിലും ഇതിനിടെ ഹെല്‍മറ്റില്‍ ഉരസിയിരുന്നതാണ് വിനയായത്. ഇതാകട്ടെ റീപ്ലേകളില്‍ അത്ര തെളിഞ്ഞ്
ന്യൂസിലാന്‍ഡിനെതികായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യന്‍ ബൌളര്‍മാരെ സംബന്ധിച്ചിടത്തോളം പരീക്ഷണത്തിന്‍റേതായിരുന്നു. ചെറിയ സ്കോറിന് ഗുപ്റ്റിലിനെ പുറത്താക്കാനായെങ്കിലും കെയ്ന്‍ വില്യംസണും ലഥാമും ചേര്‍ന്ന് ഇന്ത്യയെ വിറപ്പിച്ച് കിവികളുടെ നില ഭദ്രമാക്കി. ഇരു ബാറ്റ്സ്മാന്‍മാരെയും പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അശ്വിനൊഴികെ മറ്റാര്‍ക്കും കാര്യമായ ഭീഷണി ഉയര്‍ത്താനായില്ല. ഇതിനിടെയാണ് ലഥാമിന്‍റെ ഒരു പിഴവ് രാഹുലിന്‍റെ കൈകളില്‍ അവസാനിച്ചെങ്കിലും കാത്തിരുന്ന വിക്കറ്റ് ഇന്ത്യക്ക് ലഭിക്കാതെ പോയത്.
രവീന്ദ്ര ജഡേജയായിരുന്നു ബൌളര്‍. കുത്തിതിരിഞ്ഞ പന്ത് ലഥാം സ്വീപ്പ് ചെയ്തെങ്കിലും ബാറ്റിന്‍റെ അഗ്ര ഭാഗത്ത് തട്ടിയ പന്ത് ബാറ്റ്സ്മാന്‍റെ ബൂട്ടിലുരസി ഉയര്‍ന്നു. ഷോര്‍ട്ട് ലെഗിലുള്ള രാഹുല്‍ പന്ത് പിടികൂടിയെങ്കിലും ബാറ്റ്സ്മാന്‍ പുറത്തല്ലെന്ന് മൂന്നാം അമ്പയര്‍ വിധിച്ചു. പണിപ്പെട്ട് രാഹുല്‍ പന്ത് പിടിച്ചെങ്കിലും ഇതിനിടെ ഹെല്‍മറ്റില്‍ ഉരസിയിരുന്നതാണ് വിനയായത്. ഇതാകട്ടെ റീപ്ലേകളില്‍ അത്ര തെളിഞ്ഞ് കണ്ടിരുന്നുമില്ല. ക്യാച്ചിനിടെ ഹെല്‍മെറ്റ് നിര്‍ണായക പങ്കുവഹിച്ചതായി മൂന്നാം അമ്പയര്‍ക്ക് ഉറപ്പായിരുന്നു. ഹെല്‍മെറ്റ് പോലുള്ള സംരക്ഷണ ഉപകരണങ്ങളുടെ ബോധപൂര്‍വ്വമോ അല്ലാതെയോ ഉള്ള സഹകരണം ക്യാച്ചിന് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അനുവദിക്കരുതെന്നാണ് നിലവിലുള്ള നിയമം. ഇതാണ് വിക്കറ്റിനായുള്ള ഇന്ത്യയുടെ അപ്പീലുകള്‍ തഴയപ്പെടാന്‍ കാരണമായത്.
Close call! Tom Latham survives after the ball hits the grille of KL Rahul’s helmet at short leg Paytm Test Cricket #INDvNZ
Posted by Indian Cricket Team on Friday, September 23, 2016