ഫോര്‍മുല വണ്‍ സിംഗപൂര്‍ ഗ്രാന്‍പ്രീ: നിക്കോ റോസ്ബര്‍ഗിന് കിരീടം
|കരിയറിലെ തന്റെ 200ആം ഗ്രാന്‍പ്രീ മത്സരത്തിനിറങ്ങിയ റോസ്ബര്‍ഗ് ഇരുപത്തിരണ്ടാം ജയമാണ് സ്വന്തമാക്കിയത്
ഫോര്‍മുല വണ്‍ സിംഗപൂര്‍ ഗ്രാന്‍പ്രീയില്‍ മെഴ്സിഡസിന്റെ നിക്കോ റോസ്ബര്‍ഗ് ജേതാവ്. ആവേശകരമായ പോരാട്ടത്തില്‍ റെഡ്ബുള്ളിന്റെ ഡാനിയല്‍ റിക്കാര്ഡിയോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റോസ്ബര്‍ഗ് കിരീടം നേടിയത്. ഹാമില്‍ട്ടണാണ് മൂന്നാം സ്ഥാനം. ജയത്തോടെ റോസ്ബര്‍ഗ് ചാമ്പ്യന്‍ഷിപ്പ് പോയിന്റില്‍ ഹാമില്‍ട്ടണെ പിന്തള്ളി.
കരിയറിലെ തന്റെ 200ആം ഗ്രാന്‍പ്രീ മത്സരത്തിനിറങ്ങിയ റോസ്ബര്‍ഗ് ഇരുപത്തിരണ്ടാം ജയമാണ് സ്വന്തമാക്കിയത്. പോള്‍ പൊസിഷനില്‍ മത്സരിച്ച റോസ്ബര്‍ഗ് ഇതാദ്യമായാണ് സിംഗപൂരില്‍ ജേതാവാകുന്നതെന്ന പ്രത്യേകതയുമുണ്ട്. സീസണില്‍ ജര്‍മ്മന്‍ താരത്തിന്റെ എട്ടാം കിരീട നേട്ടമാണിത്. അവസാന ലാപ്പുകളില്‍ റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കാര്‍ഡിയോ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് റോസ്ബര്‍ഗ് ഒന്നാമതെത്തിയത്.
ജയത്തോടെ ആറ് റെയ്സുകള്‍ കൂടി ബാക്കിനില്‍ക്കെ റോസ്ബര്‍ഗിന് 273 പോയിന്റായി. ഹാമില്ട്ടണ് 265 പോയിന്റുണ്ട്. കാര്‍ലോസ് സെയിന്സുമായി കൂട്ടിയിടിച്ചതിനാല്‍ ഫോഴ്സ് ഇന്ത്യയുടെ നിക്കോ ഹള്‍ക്കന്‍ബര്‍ഗിന് മത്സരം പൂര്‍ത്തിയാക്കാനായില്ല.