ടി സി മാത്യു കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു
|കേരളാ ക്രിക്കറ്റ് അസോസിയേഷനില്‍ സമ്പൂര്‍ണ അഴിച്ചുപണി
ടി സി മാത്യൂ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞു. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബിസിസിഐ വൈസ് പ്രസിഡന്‍റ് കൂടിയായ ടി സി മാത്യൂ അടക്കം 5 പേര്‍ ഭാരവാഹിത്വം ഒഴിഞ്ഞത്. ബി വിനോദിനെ പുതിയ പ്രസിഡന്‍റായും ജയേഷ് ജോര്‍ജിനെ പുതിയ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സുപ്രീംകോടതി കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെയാണ് കെസിഎയും നേതൃത്വത്തില്‍ അഴിച്ചുപണിക്ക് നിര്‍ബന്ധിതരായത്. ഭാരവാഹിത്വത്തില്‍ 9 വര്‍ഷം പൂര്‍ത്തിയായ 5 പേരാണ് കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തില്‍ സ്ഥാനമൊഴിഞ്ഞത്. പ്രസിഡന്‍റ് ടിസി മാത്യൂവിന് പുറമെ സെക്രട്ടറി അനന്തനാരായണനും സ്ഥാനം നഷ്ടപ്പെട്ടു. ലോധ കമ്മിറ്റി വിഷയത്തില്‍ കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് പോകേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്ന് പുതിയ സെക്രട്ടറി പറഞ്ഞു. ബി വിനോദിനെ പുതിയ പ്രസിഡന്‍റായും ശ്രീജിത്ത് വി നായരെ ട്രഷററായും തിരഞ്ഞെടുത്തു. നിലവിലെ ജോയന്‍റ് സെക്രട്ടറിയെ നിലനിര്‍ത്തിയപ്പോള്‍ 4 വൈസ് പ്രസിഡന്‍റഅ മാരില്‍ 3 പേരെ മാറ്റി. രജിത്ത് രാജന്‍, ഇസഹാഖ്, നാസര്‍ മച്ചാന്‍ എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്‍റുമാര്‍.