Sports
Sports
ജോകോവിക്കിനെക്കാള് കായികക്ഷമത കൊഹ്‍ലിക്കാണെന്ന് ബംഗളൂരു ടീം പരിശീലകന്‍
|20 April 2017 4:15 PM GMT
ജോകോവിക് കൊഹ്‍ലിയെ മാതൃകയാക്കണമെന്നാണ് തോന്നുന്നത്. കായികക്ഷമത നിലനിര്‍ത്തുന്ന കാര്യത്തില്‍ കൊഹ്‍ലി നല്‍കുന്ന ശ്രദ്ധ....
ലോക ടെന്നീസ് നമ്പര്‍ വണ്‍ താരം നൊവാക് ജോകോവിക്കിനെക്കാള്‍ കായികക്ഷമതയുള്ള താരമാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കൊഹ്‍ലിയെന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഫിറ്റ്നസ് പരിശീലകന്‍ ശങ്കര്‍ ബസു. കൊഹ്‍ലിക്കൊപ്പമെത്താന്‍ ജോകോവിക് ഇക്കാര്യത്തില്‍ ഏറെ പരിശ്രമിക്കേണ്ടതുണ്ടെന്നും ബസു കൂട്ടിച്ചേര്‍ത്തു.
ജോകോവിക്കിനെ മാതൃകയാക്കണമെന്നാണ് എന്നും കൊഹ്‍ലിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജോകോവിക് കൊഹ്‍ലിയെ മാതൃകയാക്കണമെന്നാണ് തോന്നുന്നത്. കായികക്ഷമത നിലനിര്‍ത്തുന്ന കാര്യത്തില്‍ കൊഹ്‍ലി നല്‍കുന്ന ശ്രദ്ധ പ്രശംസനീയമാണ് - ബസു അഭിപ്രായപ്പെട്ടു.