ഇന്ത്യക്ക് ഇന്ന് അഞ്ചിനങ്ങളില്‍ മത്സരം
|പുരുഷ ബാഡ്മിന്റണ്‍ സിംഗിംള്‍സ് ക്വാര്‍ട്ടറും ടിന്റു ലൂക്ക മത്സരിക്കുന്ന 800 മീറ്റര്‍ ഹീറ്റ്സുമാണ് പ്രധാനപ്പെട്ട മത്സരങ്ങള്‍. വനിതാ വിഭാഗം ഗുസ്തിയും ഇന്നുണ്ട്.
ഒളിമ്പിക്സില്‍ പന്ത്രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് അഞ്ചിനങ്ങളില്‍ മത്സരം. പുരുഷ ബാഡ്മിന്റണ്‍ സിംഗിംള്‍സ് ക്വാര്‍ട്ടറും ടിന്റു ലൂക്ക മത്സരിക്കുന്ന 800 മീറ്റര്‍ ഹീറ്റ്സുമാണ് പ്രധാനപ്പെട്ട മത്സരങ്ങള്‍. വനിതാ വിഭാഗം ഗുസ്തിയും ഇന്നുണ്ട്.
നാലു മണിക്ക് നടക്കുന്ന ഗോള്‍ഫ് വനിതാ വ്യക്തിഗത ഇനത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യക്കായി അഡിതി അശോക് ഇറങ്ങും. വൈകീട്ട് അഞ്ച് മണിക്കാണ് പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ്. പതിനൊന്നാം റാങ്കുകാരനായ കെ ശ്രീകാന്ത് ലോക മൂന്നാം റാങ്കുകാരനും രണ്ടു വട്ടം ഒളിമ്പിക്സ് സ്വര്‍ണം നേടിയ താരവുമായ ലിന് ഡാനെ നേരിടും. വനിതാ ഗുസ്തിയില്‍ ഫ്രീസ്റ്റൈല്‍ 58 കിലോ വിഭാഗത്തില്‍ സാക്ഷിമാലിക് ഇന്ന് യോഗ്യതാ മത്സരത്തിന് ഇറങ്ങും. വൈകീട്ട് 6.30 ന് നടക്കുന്ന മത്സരത്തില്‍ സ്വീഡന്റെ ജൊഹാന മാട്സണ്‍ ആണ് എതിരാളി. ഗുസ്തി ഫ്രീസ്റ്റൈല്‍ 48 കിലോഗ്രാം വിഭാഗത്തിലും ഇന്ത്യക്ക് മത്സരമുണ്ട്. വിനേഷ് പോഗട്ടിന്റെ എതിരാളി റൊമാനിയന്‍ താരമാണ്. വനിത ഗുസ്തിയില്‍ ഇന്ത്യ പ്രതീക്ഷ അര്‍പ്പിക്കുന്ന താരമാണ് വിനേഷ് പോഗട്ട്. വൈകീട്ട് 7.40 നാണ് വനിതകളുടെ എണ്ണൂറു മീറ്റര്‍ ഹീറ്റ്സ്. മൂന്നാമത്തെ ഹീറ്റ്സിലാണ് ടിന്റു ലൂക്ക ഓടുക.