Sports
നീന്തല്‍ക്കുളത്തില്‍ രണ്ടാംദിനം പിറന്നത് മൂന്നു ലോക റെക്കോര്‍ഡുകള്‍നീന്തല്‍ക്കുളത്തില്‍ രണ്ടാംദിനം പിറന്നത് മൂന്നു ലോക റെക്കോര്‍ഡുകള്‍
Sports

നീന്തല്‍ക്കുളത്തില്‍ രണ്ടാംദിനം പിറന്നത് മൂന്നു ലോക റെക്കോര്‍ഡുകള്‍

Alwyn K Jose
|
22 April 2017 10:19 AM GMT

നിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, പുരുഷന്‍മാരുടെ 100 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്ക് എന്നീ ഇനങ്ങളിലാണ് പുതിയ റെക്കോര്‍ഡുകള്‍ പിറന്നത്.

റിയോ ഒളിമ്പിക്സിന്റെ രണ്ടാം ദിനം നീന്തലില്‍ പിറന്നത് മൂന്ന് ലോക റെക്കോ‍ര്‍ഡുകള്‍. വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, പുരുഷന്‍മാരുടെ 100 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്ക് എന്നീ ഇനങ്ങളിലാണ് പുതിയ റെക്കോര്‍ഡുകള്‍ പിറന്നത്. ബ്രിട്ടന്റെ ആദം പീറ്റിയും അമേരിക്കയുടെ കാറ്റീ ലെഡക്കിയും സ്വന്തം പേരിലുള്ള റെക്കോര്‍ഡുകളാണ് തിരുത്തിയത്.

ആദ്യം ഹീറ്റ്സില്‍.... പിന്നീട് ഫൈനലിലും .... ആദം പീറ്റിയെന്ന ഇരുപത്തിയൊന്നുകാരന്‍ നീന്തിക്കയറിയത് ലോക റെക്കോഡിലേക്ക്... പുരുഷന്‍മാരുടെ ബ്രസ്റ്റ് സ്ട്രോക്കില്‍ ഹീറ്റ്സില്‍ റെക്കോര്‍ഡിട്ട പീറ്റി ഫൈനലില്‍ സ്വന്തം റെക്കോഡ് വീണ്ടും തിരുത്തി. ഫിനിഷ് ചെയ്തത് 57.13 സെക്കന്‍ഡില്‍. കൌമാരതാരം കാറ്റീ ലെഡക്കിയാണ് നീന്തല്‍ക്കുളത്തില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ മറ്റൊരു താരം. വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വന്തം പേരിലെ റെക്കോര്‍‍ഡാണ് കാറ്റീ തിരുത്തിയത്. സൂപ്പര്‍ പോരാട്ടം നടന്ന വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ സ്വീഡന്റെ സാറാ സൊജോസ്ട്രോമും പുതിയ ലോക റെക്കോര്‍ഡിനുടമയായി. 55.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സാറ , അമേരിക്കയുടെ ഡാനാ വോള്‍മറിന്‍റെ പേരിലുള്ള റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. സാറയുടെ കുതിപ്പിന് മുന്നില്‍ വോള്‍മറിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Similar Posts