Sports
നെയ്മര്‍ ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞുനെയ്മര്‍ ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു
Sports

നെയ്മര്‍ ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു

Subin
|
3 May 2017 3:43 AM GMT

ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയതിന് തൊട്ടുപിന്നാലെ നെയ്മര്‍ ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. മത്സരം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് നെയ്മര്‍ തീരുമാനം വ്യക്തമാക്കിയത്.

ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയതിന് തൊട്ടുപിന്നാലെ നെയ്മര്‍ ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. മത്സരം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് നെയ്മര്‍ തീരുമാനം വ്യക്തമാക്കിയത്. എന്നാല്‍ കാരണം വ്യക്തമാക്കിയിട്ടില്ല. സ്വപ്നസാക്ഷാല്‍ക്കാരമാണ് നടന്നത്. എന്നാല്‍ നായക സ്ഥാനത്ത് ഇനിയില്ലായെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ നെയ്മറിന്റെ ഗോളാണ് ബ്രസീലിന് വിജയം നേടിക്കൊടുത്തത്.

'ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുകയെന്നത് ഒരു ബഹുമാനിക്കുന്ന പദവിയാണ്. എന്നാല്‍ ഇനി ഞാന്‍ ആ സ്ഥാനത്തേക്കില്ല. ഇപ്പോള്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് വിമര്‍ശനങ്ങളെ വിഴുങ്ങാം'. സ്‌പോര്‍ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നെയ്മര്‍ പറഞ്ഞു. ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് നെയ്മറിനെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Similar Posts