റിയോ ഒളിംപിക്സ് വലിയ വിജയമാകുമെന്ന് ബ്രസീലിലെ മലയാളികള്‍
|തുടക്കത്തിലുള്ള കല്ലുകടികള്‍ ഒന്നിച്ചു നിന്ന് മറികടന്നതാണ് ബ്രസീലിലെ ഓരോ ആഘോഷങ്ങളുടെയും ചരിത്രമെന്നും ഇവര്‍ പറയുന്നു. റിയോയില്‍ നിന്നും മാധ്യമം ലേഖകന്‍ ഫിറോസ് ഖാന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ബ്രസീല്‍ ഒളിമ്പിക്സ് വലിയ വിജയമാകുമെന്നാണ് ബ്രസീലിലുള്ള മലയാളികളുടെയും പ്രതീക്ഷ. തുടക്കത്തിലുള്ള കല്ലുകടികള്‍ ഒന്നിച്ചു നിന്ന് മറികടന്നതാണ് ബ്രസീലിലെ ഓരോ ആഘോഷങ്ങളുടെയും ചരിത്രമെന്നും ഇവര്‍ പറയുന്നു. റിയോയില്‍ നിന്നും മാധ്യമം ലേഖകന്‍ ഫിറോസ് ഖാന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്.
ബ്രസീലില്‍ എത്ര മലയാളികളുണ്ടാകുമെന്ന് ചോദിച്ചാല്‍ അതിനുത്തരം പറയാന്‍ ഒരു മലയാളി തന്നെയാണ് നല്ലത്. എറണാകുളം ഊരമനസ്വദേശിയായ ആനന്ദജ്യോതി പതിനെട്ട് വര്‍ഷത്തിലേറെയായി ബ്രസീലിലുണ്ട്. പരിമിതികള്‍ എത്രയൊക്കെയുണ്ടെങ്കിലും ഈ ഒളിമ്പിക്സ് വലിയ വിജയമാകുമെന്നാണ് ജ്യോതി പറയുന്നത്. വെല്ലുവിളികളെ ഒന്നിച്ച് നിന്ന് മറികടന്നതാണ് ബ്രസീലുകാരുടെ ചരിത്രം. സാമ്പത്തിക അനിശ്ചിതത്വത്തിനിടയില്‍ ഒളിമ്പിക്സ് നടത്തുന്നതില്‍ പ്രതിഷേധമുണ്ടെങ്കിലും എല്ലാം പതിയെ മാറുമെന്നും ജ്യോതി വിശ്വസിക്കുന്നു.
തലസ്ഥാനമായ ബ്രസീലിയയില്‍ കുടുംബസമേതം താമസിക്കുന്ന ജ്യോതി ഡോക്യുമെന്ററി സംവിധായകനാണ്. ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും ബ്രസീല്‍ ചാനലുകള്‍ക്ക് വേണ്ടി ഡോക്യൂമെന്ററി ചെയ്തു.