Sports
ഡിആര്‍എസ് തീരുമാനത്തിന് ഡ്രസിങ് റൂമിന്‍റെ അഭിപ്രായം തേടാന്‍ സ്മിത്തിനോട് പറഞ്ഞതായി ഹാന്‍ഡ്സ്കോമ്പ്ഡിആര്‍എസ് തീരുമാനത്തിന് ഡ്രസിങ് റൂമിന്‍റെ അഭിപ്രായം തേടാന്‍ സ്മിത്തിനോട് പറഞ്ഞതായി ഹാന്‍ഡ്സ്കോമ്പ്
Sports

ഡിആര്‍എസ് തീരുമാനത്തിന് ഡ്രസിങ് റൂമിന്‍റെ അഭിപ്രായം തേടാന്‍ സ്മിത്തിനോട് പറഞ്ഞതായി ഹാന്‍ഡ്സ്കോമ്പ്

admin
|
18 May 2017 11:19 PM GMT

സ്മിത്തും ഓസീസ് ടീമും ചെയ്തത് ചതിയാണോയെന്ന ചോദ്യത്തിന്' ആ വാക്ക് ഞാന്‍ ഉപയോഗിച്ചിട്ടില്ല. നിങ്ങളുടേതാണ്, പക്ഷേ ഇത്തരം വീഴ്ചകള്‍ നീതീകരിക്കാനാകാത്തതാണ് 'ന്നായിരുന്നു ഇന്ത്യന്‍ നായകന്‍റെ മറുപടി.


ബംഗളൂരു ടെസ്റ്റില്‍ ഇന്ത്യന്‍ ജയത്തിനു ശേഷവും ചര്‍ച്ചയാകുന്ന ഡിആര്‍എസ് വിവാദത്തില്‍ കുറ്റസമ്മതം നടത്തി ഓസീസ് താരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്. ഉമേഷ് യാദവിന്‍റെ പന്തില്‍ സ്മിത്ത് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ തീരുമാനം പുനപരിശോധിക്കൂന്നത് സംബന്ധിച്ച് ഡ്രസിങ് റൂമിലുള്ള സഹകളിക്കാരുടെ അഭിപ്രായം ആരായുന്നത് നന്നാകുമെന്ന് താന്‍ സ്മിത്തിനോട് പറഞ്ഞിരുന്നതായി ഹാന്‍ഡ്സ് കോമ്പ് സമ്മതിച്ചു. ഡിആര്‍എസ് തീരുമാനങ്ങള്‍ കളത്തില്‍ തന്നെ എടുക്കണമെന്നും മറ്റൊരു തരത്തിലും ആരെയും ആശ്രയിക്കരുതെന്നുമുള്ള നിയമം അറിയാത്തതു കൊണ്ടാണ് ഈ അബദ്ധം സംഭവിച്ചതെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

I referred smudga to look at the box... my fault and was unaware of the rule. Shouldn't take anything away from what was an amazing game!

— Peter Handscomb (@phandscomb54) March 7, 2017

അന്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ഇക്കാര്യത്തില്‍ ഡ്രസിങ് റൂമിന്‍റെ അഭിപ്രായം തേടിയ സ്മിത്തിന്‍റെ നടപടിക്കെതിരെ മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി ശക്തമായി രംഗതെത്തിയിരുന്നു. ഓസീസ് താരങ്ങള്‍ ഇത്തരത്തില്‍ ചെയ്യുന്നത് രണ്ടാം ടെസ്റ്റിനിടെ നേരത്തെയും തന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഇക്കാര്യം അന്പയര്‍മാരെയും മാച്ച് റഫറിയെയും അറിയിച്ചിരുന്നതായും കൊഹ്‍ലി വെളിപ്പെടുത്തി. സ്മിത്തും ഹാന്‍ഡ്സ്കോന്പുമായി ചര്‍ച്ച നടത്തിയതിനു ശേഷം സ്മത്തിന്‍റെ ശ്രദ്ധ പവലിയനിലേക്ക് നീണ്ടതോടെ അന്പയര്‍മാര്‍ ഇടപെട്ട് താരത്തോട് കൂടാരത്തിലേക്ക് നീങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ആ സമയത്ത് ചിന്ത മരവിച്ചതായിരുന്നു എന്ന് പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാനായിരുന്നു സ്മിത്തിന്‍റെ ശ്രമം. ഇത് അംഗീകരിക്കാന്‍ കൊഹ്‍ലി പക്ഷേ തയ്യാറായിരുന്നില്ല. സ്മിത്തും ഓസീസ് ടീമും ചെയ്തത് ചതിയാണോയെന്ന ചോദ്യത്തിന്' ആ വാക്ക് ഞാന്‍ ഉപയോഗിച്ചിട്ടില്ല. നിങ്ങളുടേതാണ്, പക്ഷേ ഇത്തരം വീഴ്ചകള്‍ നീതീകരിക്കാനാകാത്തതാണ് 'ന്നായിരുന്നു ഇന്ത്യന്‍ നായകന്‍റെ മറുപടി.

ഡിആര്‍എസിനെ ഇത്തരത്തില്‍ സമീപിക്കുന്ന രീതി തെറ്റാണെന്ന് മുന്‍ ഓസീസ് നായകന്‍ ക്ലാര്‍ക്കും അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു. ഐസിസിയും മാച്ച് റഫറിയും ഏത് രീതിയിലാണ് ഇതിനോട് പ്രതികരിക്കുന്നതെന്ന് കാത്തിരിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍മാരായ ഗവാസ്കറും ഗാംഗുലിയും പ്രതികരിച്ചു. കളത്തിലെ മാന്യതക്കും അന്തസിനും യോജിക്കാത്ത പെരുമാറ്റമാണിതെന്നും അവര്‍ കൂട്ടിച്ചര്‍ത്തു.

Similar Posts