Sports
ശാസ്ത്രിയുടെ മികച്ച നായകരുടെ പട്ടികയില്‍ ദാദക്ക് സ്ഥാനമില്ലശാസ്ത്രിയുടെ മികച്ച നായകരുടെ പട്ടികയില്‍ ദാദക്ക് സ്ഥാനമില്ല
Sports

ശാസ്ത്രിയുടെ മികച്ച നായകരുടെ പട്ടികയില്‍ ദാദക്ക് സ്ഥാനമില്ല

Damodaran
|
22 May 2017 4:21 PM GMT

ഏകദിന, ട്വന്‍റി20 നായക സ്ഥാനം ഒഴിഞ്ഞ ധോണിയെ 'ദാദ' നായകനെന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്. ധോണിക്ക് ഇനി തെളിയിക്കാനൊന്നുമില്ലെന്നും ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ


ഇന്ത്യയുടെ മുന്‍ ടീം ഡയറക്ടറും നായകനുമായ രവി ശാസ്ത്രി തയ്യാറാക്കിയ മികച്ച നായകന്‍മാരുടെ പട്ടികയില്‍ നിന്നും സൌരവ് ഗാംഗുലി പുറത്ത്. ഏകദിന, ട്വന്‍റി20 നായക സ്ഥാനം ഒഴിഞ്ഞ ധോണിയെ 'ദാദ' നായകനെന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്. ധോണിക്ക് ഇനി തെളിയിക്കാനൊന്നുമില്ലെന്നും ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ എല്ലാ കിരീടങ്ങളും നേട്ടങ്ങളും ധോണി നേടി കഴിഞ്ഞെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇക്കാരണം കൊണ്ടു തന്നെ ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനെന്ന വിശേഷണം എന്തു കൊണ്ടും ധോണിക്ക് അര്‍ഹതപ്പെട്ടതാണ്. മികച്ച നായകരുടെ പട്ടികയില്‍ ധോണിയുടെ ബഹുദൂരം പിന്നിലാണെങ്കിലും രണ്ടാം സ്ഥാനത്തുള്ളത് കപില്‍ ദേവാണ്. 1983ലെ ലോകകപ്പും 1986ല്‍ ഇംഗ്ലണ്ടില്‍ നേടിയ ടെസ്റ്റ് പരമ്പര നേട്ടവും കപിലിന്‍റെ മികച്ച നേട്ടങ്ങളാണ്.

ഏകദിന ഭ്രമത്തിലേക്ക് ക്രിക്കറ്റ് കടക്കുന്നതിന് മുന്പ് 1971ല്‍ വെസ്റ്റിന്‍ഡീസിലും ഇംഗ്ലണ്ടിലും തുടര്‍ച്ചയായ ടെസ്റ്റ് പരന്പര ജയം നേടിയ അജിത്ത് വഡേക്കര്‍, ടൈഗര്‍ പട്ടോഡി എന്നിവരും മികച്ച നായകരാണ്. ബാക്കി വേറെ ആരും ആ വിശേഷണത്തിന് അര്‍ഹരല്ലെന്നും ശാസ്ത്രി പറഞ്ഞു. ശാസ്ത്രിയും ഗാംഗുലിയും തമ്മിലുള്ള ഭിന്നത പരസ്യമായ രഹസ്യമാണ്. കുംബ്ലെ ഇന്ത്യന്‍ പരിശീലകനായി എത്തുന്നതിന് മുന്നോടിയായി പരിശീലകനെ കണ്ടെത്താന്‍ നടത്തിയ അഭിമുഖത്തിന്‍റെ പേരില്‍ ഇരു.വരും പരസ്യമായി കൊന്പ് കോര്‍ത്തിരുന്നു

Similar Posts