റിയോ ഒളിമ്പിക്സ്: ബിന്ദ്രക്ക് മെഡലില്ല
|ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണ്ണ മെഡലിനുടമയായ അഭിനവ് ബിന്ദ്ര റിയോയില്‍
ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണ്ണ മെഡലിനുടമയായ അഭിനവ് ബിന്ദ്ര റിയോയില്‍ സമ്മാനിച്ചത് നിരാശ. പുരുഷന്മാരുടെ പത്തു മീറ്റര്‍ എയര്‍റൈഫിള്‍ ഇനത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും മെഡല്‍ നേടാന്‍ താരത്തിനായില്ല. ഏഴാമതായി ഫൈനലിലേക്ക് യോഗ്യത നേടിയ ബിന്ദ്രക്ക് മെഡല്‍ കുതിപ്പില്‍ നാലാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. 163.8 പോയിന്റാണ് ഫൈനലില്‍ ബിന്ദ്രയുടെ സമ്പാദ്യം. ഇന്ത്യ മെഡല്‍ ഉറപ്പിച്ചിരുന്ന മത്സരയിനമായിരുന്നു 10 മീറ്റര്‍ എയര്‍റൈഫിള്‍. ഈയിനത്തില്‍ ഇറ്റലിയുടെ നിക്കോളോ കാംപ്രിയാനി സ്വര്‍ണവും യുക്രൈനിന്റെ സെര്‍ഹി കുലിഷ് വെള്ളിയും റഷ്യയുടെ വ്ളാദിമിര്‍ മസ്ലെനികോവ് വെങ്കലവും സ്വന്തമാക്കി. 2008 ലെ ഒളിമ്പിക്സില്‍ ഈ ഇനത്തില്‍ ബിന്ദ്ര സ്വര്‍ണം നേടിയിരുന്നു. ഷൂട്ടിങില്‍ ഇന്ത്യയുടെ മറ്റൊരു പ്രധാന താരമായ ഗഗന് നരംഗിന് ഈ ഇനത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടാനാന് കഴിഞ്ഞിരുന്നില്ല.