അനുസരിച്ചില്ലെങ്കില്‍ അനുസരിപ്പിക്കാനാറിയാമെന്ന് ബിസിസിഐയോട് സുപ്രീംകോടതി
|നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബിസിസിഐ തയ്യാറായില്ലെങ്കില്‍ ഉത്തരവുകളിറക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു ....
ബി.സി.സി.ഐ ഭാരവാഹികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. ക്രിക്കറ്റ് രംഗത്ത് നിര്‍ദേശിച്ച പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ബി.സി.സി.ഐ തയ്യാറായില്ലെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് സുപ്രീകോടതിയില്‍ സമര്‍പ്പിച്ചു.
ജൂലൈ 18നാണ് സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ ഉടന്‍ നടപ്പാക്കേണ്ടവ സുപ്രീം കോടതി തീരുമാനിച്ചത്. ബി.സി.സിഐയുടെയും അംഗ സംഘടനകളുടെയും ഘടനയില്‍ സമൂലമായ മാറ്റങ്ങള്‍ക്കിടയാക്കുന്ന നിര്‍ദേശങ്ങളാണ് ഇവ. 70 വയസ്സിന് മുകളിൽ പ്രായമായവർ, മന്ത്രിമാർ, സര്‍ക്കാർ ഉദ്യോഗസ്ഥർ എന്നിവർ ബി.സി.സി.ഐ ഭാരവാഹിയാകാൻ പാടില്ല, ബി.സി.സി.ഐയിൽ എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം വേണം, ഒരു സംസ്ഥാനത്ത് ഒന്നിൽ കൂടുതൽ ക്രിക്കറ്റ് അസോസിയേഷൻ ഉണ്ടെങ്കിൽ അതിൽ ഒരു അസോസിയേഷന്റെ വോട്ട് മാത്രമെ ബി.സി.സി.ഐ പരിഗണിക്കാവു, സംസ്ഥാന ക്രിക്കറ്റിലും ബി.സി.സി.ഐയിലും ഒന്നിച്ച് ഭാരവാഹിത്വം പാടില്ല, ഐ.പി.എല്ലിനും ബി.സി.സി.ഐക്കും പ്രത്യേക ഗവേണിംഗ് ബോഡി വേണം, കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ നിര്‍ദ്ദേശിക്കുന്ന പ്രതിനിധി ബി.സി.സി.ഐയിൽ ഉണ്ടാകണം, ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തിന്റെ കാലാവധി രണ്ടുവര്‍ഷമാക്കണം, മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയുടെ നേതൃത്വത്തിലുള്ള വിഷയനിര്‍ണയ സമിതി രൂപീകരിക്കണം എന്നിവയാണ് ഈ നിര്‍ദേശങ്ങള്‍. അതിനു ശേഷം ഇവ നടപ്പാക്കാന്‍ ലോധ കമ്മിറ്റി ബി.സി.സി.ഐയ്ക്കും അംഗ സംഘടനകള്‍ക്കും രണ്ടു തവണ സമയ പരിധി നിശ്ചയിച്ചു നല്‍കിയിരുന്നു. അതിനു ശേഷമാണ് തല്‍സ്ഥിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.
.
നിയമത്തിന് അതീതരാണ് തങ്ങളെന്ന് ബിസിസിഐ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അഭിപ്രായപ്പെട്ടു. ലോധ കമ്മിറ്റിയെ പോലൊരു സമിതി നിര്‍ദേശങ്ങള്‍ നല്കിയാല് ഇത്തരത്തിലുള്ള സമീപനം ബിസിസിഐയില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല, നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബിസിസിഐ തയ്യാറായില്ലെങ്കില്‍ ഉത്തരവുകളിറക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു നല്കി