ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായ ഉഷയുടെ മെഡല്‍
|ലോസ്ആഞ്ചല്‍സ് ഒളിമ്പിക്സില്‍ പയ്യോളി എക്സ്പ്രസ്സ് പിടി ഉഷയ്ക്ക് നഷ്ടമായ മെഡല്‍
ഒരു നിമിഷത്തിന് ഏറെ വിലയുണ്ടെന്ന് നമുക്കാര്‍ക്കും തോന്നിയിട്ടുണ്ടാകില്ല. എന്നാല്‍ ഇന്ത്യന്‍ കായികലോകത്തിന് ഒരു നിമിഷം എന്നത് ഒരു മെഡല്‍ നഷ്ടത്തിന്റെ ഓര്‍മ്മയാണ്. ഒരു സെക്കന്ന്റിന്റെ നൂറിലൊരംശത്തിന് 1984 ലോസ്ആഞ്ചല്‍സ് ഒളിമ്പിക്സില്‍ പയ്യോളി എക്സ്പ്രസ്സ് പിടി ഉഷയ്ക്ക് നഷ്ടമായ മെഡല്‍. ഇപ്പോഴും അത്ലറ്റിക്സില് മെഡലെന്നത് രാജ്യത്തിന് സ്വപ്നമാണ്. .
കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയും ചുമലിലേറ്റി പി ടി ഉഷ ലോസ്ആഞ്ചല്‍സിലെ ട്രാക്കില്‍. മത്സര ഇനം 400 മീറ്റര്‍ ഹര്‍ഡില്‍സ്. അത്ലറ്റിക്സിലെ ആദ്യ മെഡല്‍ എന്ന ഇന്ത്യയുടെ സ്വപ്നം ഈ 20 കാരിയില്‍. ആദ്യത്തത് ഫൌള് സ്റ്റാര്‍ട്ട് . ഉഷയില്‍ സമ്മര്‍ദ്ദമേറി. അടുത്ത സ്റ്റാര്‍ട്ടില്‍ ആദ്യം പിന്നിലായെങ്കിലും പിടി ഉഷ കുതിച്ചു. ഇഞ്ചോടിഞ്ച് മത്സരം. ഫലം പ്രഖ്യാപിച്ചപ്പോള്‍ ഉഷയ്ക്ക് വെങ്കലം. ഇന്ത്യന്‍ ആരാധകരുടെ കരഘോഷം. പക്ഷേ ഈ സന്തോഷം നീണ്ടു പോയില്ല. ഫോട്ടോ ഫിനിഷിംഗില്‍ ക്രിസ്റ്റീന കൊജോ കാരുവിന്‍ വെങ്കലമെന്ന് തിരുത്തല്‍. അന്താരാഷ്ട്ര പരിശീലനം ലഭിച്ചിരുന്നെങ്കില്‍ പിടി ഉഷ ഈ മെഡലും നേടി മടങ്ങിയേനെ.
ഒളിമ്പിക്സില്‍ അത്ലറ്റിക്സില് ഒരു മെഡല്‍ എന്നത് 32 വര്‍ഷത്തിനിപ്പുറവും ഇന്ത്യക്ക് സ്വപ്നമായി അവശേഷിക്കുമ്പോഴാണ് സെക്കന്റിന്റെ നൂറിലൊരംശത്തിന് നഷ്ടമായ മെഡലിന്റെ വില രാജ്യം തിരിച്ചറിയുന്നത്.