Sports
മലയാളി നീന്തല്‍ പരിശീലകന്‍ പ്രദീപ് കുമാറിന് ദ്രോണചാര്യ പുരസ്കാരംമലയാളി നീന്തല്‍ പരിശീലകന്‍ പ്രദീപ് കുമാറിന് ദ്രോണചാര്യ പുരസ്കാരം
Sports

മലയാളി നീന്തല്‍ പരിശീലകന്‍ പ്രദീപ് കുമാറിന് ദ്രോണചാര്യ പുരസ്കാരം

Sithara
|
11 Jun 2017 11:16 AM GMT

നീന്തല്‍ താരം സജന്‍ പ്രകാശിന്‍റെ പരിശീലകനാണ് പ്രദീപ് കുമാര്‍.

മലയാളി നീന്തല്‍ പരിശീലകന്‍ എസ് പ്രദീപ് കുമാറിന് ദ്രോണചാര്യ പുരസ്കാരം. നീന്തല്‍ താരം സജന്‍ പ്രകാശിന്‍റെ പരിശീലകനാണ് പ്രദീപ് കുമാര്‍. ജിംനാസ്റ്റിക് താരം ദീപ കര്‍മാര്‍കറിന്‍റെ പരിശീലകനായ ബിശ്വേശര്‍ നന്ദി, അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദിന്‍റെ പരിശീലകന്‍ എന്‍ രമേശ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ പരിശീലകനായിരുന്ന രാജ് കുമാര്‍ സിംഗ് എന്നിവര്‍ ദ്രോണചാര്യ പുരസ്കാരം നല്‍കാന്‍ തീരുമാനമായി.

30 വര്‍ഷമായി നീന്തല്‍ പരിശീലന രംഗത്തുള്ള വ്യക്തിയാണ് മലയാളിയായ എസ് പ്രദീപ് കുമാര്‍. നിലവിലെ ദേശീയ നീന്തല്‍ മുഖ്യ പരിശീലകന്‍. നാല് ഒളിമ്പ്യന്‍മാരെയും അഞ്ച് അര്‍ജ്ജുന അവാര്‍ഡ് ജേതാക്കളെയും സൃഷ്ടിച്ച പരിശീലകന്‍. റിയോ ഒളിമ്പിക്സ് നീന്തലിലെ ഒരേയൊരു ഇന്ത്യന്‍ പ്രതിനിധി സജന്‍ പ്രകാശിന്‍റെ മുഖ്യ പരിശീലകന്‍. ഈ പരിഗണനകളെല്ലാം വെച്ചാണ് എസ് പ്രദീപ് കുമാറിന് ദ്രോണാചാര്യ പുരസ്കാരം നല്‍കാനുള്ള ശിപാര്‍ശ അവാര്‍ഡ് നിര്‍ണയ സമിതി നല്‍കിയത്.

ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം നടത്തിയ ദീപ കര്‍മാര്‍ക്കറിന്‍റെ പരിശീലകന്‍ ബിശ്വേശര്‍ നന്ദിയാണ് പുരസ്കാരത്തിന് ശിപാര്‍ശ ലഭിച്ച മറ്റൊരാള്‍. പി ടി ഉഷക്ക്ശേഷം ഒളിമ്പിക്സില്‍ 100 മീറ്ററിന് യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യക്കാരിയായ ദ്യുതി ചന്ദിന്‍റെ പരിശീലകന്‍ എന്‍ രമേശിനും പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. വെസ്റ്റ് ഡല്‍ഹി ക്രിക്കറ്റ് എന്ന അക്കാദമി സ്ഥാപിച്ച് വിരാട് കോഹ്ലിയെന്ന ക്രിക്കറ്റ് താരത്തെ വാര്‍ത്തെടുത്തതിന്‍റെ അംഗീകാരമായി ക്രിക്കറ്റ് പരിശീലകന്‍ രാജ് കുമാര്‍ ശര്‍മയും ദ്രോണാചാര്യ പുരസ്കാരത്തിന് അര്‍ഹരായി.

Related Tags :
Similar Posts