Sports
താരങ്ങള്‍ക്കെന്താ വികാരം പ്രകടിപ്പിച്ചു കൂടെയെന്ന് ഗംഭീര്‍താരങ്ങള്‍ക്കെന്താ വികാരം പ്രകടിപ്പിച്ചു കൂടെയെന്ന് ഗംഭീര്‍
Sports

താരങ്ങള്‍ക്കെന്താ വികാരം പ്രകടിപ്പിച്ചു കൂടെയെന്ന് ഗംഭീര്‍

admin
|
17 Jun 2017 3:22 AM GMT

 താരങ്ങളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവര്‍ക്കം അവരുടേതായ വികാരങ്ങളുണ്ടെന്നും കേവലം മനുഷ്യര്‍ മാത്രമാണെന്നും...


റോള്‍ മോഡലുകളായി പരിഗണിക്കപ്പെടുന്നവര്‍ക്ക് പരസ്യമായ വികാരപ്രകടനം നിഷേധിച്ചിട്ടുണ്ടോയെന്ന് മുന്‍ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിന്‍റെ നായകനുമായ ഗൌതം ഗംഭീര്‍. ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തിനിടെ ഡഗൌട്ടിലിരുന്ന് ചെയര്‍ ചവിട്ടിയിട്ടതിന് പിഴ ശിക്ഷ വിധിച്ചതിനെ കുറിച്ചുള്ള പ്രതികരണമായി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ കോളത്തിലാണ് ഗംഭീര്‍ ഈ സംശയം പ്രകടിപ്പിച്ചത്. താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് ഗംഭീര്‍ സമ്മതിച്ചു. താരങ്ങളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവര്‍ക്കം അവരുടേതായ വികാരങ്ങളുണ്ടെന്നും കേവലം മനുഷ്യര്‍ മാത്രമാണെന്നും കൊല്‍ക്കൊത്ത നായകന്‍ ഓര്‍മ്മപ്പെടുത്തി. തീവ്രമായ പോരാട്ടത്തിന്‍റെ ഭാഗമാകുന്നവരാണ് ക്രിക്കറ്റ് താരങ്ങള്‍. പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതുപോലെ അവര്‍ എപ്പോഴും നിലകൊള്ളണമെന്ന് ചിന്തിക്കുന്നത് ബാലിശമാണ്.

Similar Posts