Sports
Sports
റിയോയില്‍ ലോക റെക്കോര്‍ഡ് എയ്തുവീഴ്ത്തി കിം വൂജിന്
|20 Jun 2017 9:46 AM GMT
റിയോ ഒളിമ്പിക്സില്‍ പുരുഷ വിഭാഗം അമ്പെയ്ത്തില്‍ ദക്ഷിണ കൊറിയന്‍ താരം കിം വൂജിന് ലോക റെക്കോര്‍ഡ്.
റിയോ ഒളിമ്പിക്സില്‍ പുരുഷ വിഭാഗം അമ്പെയ്ത്തില്‍ ദക്ഷിണ കൊറിയന്‍ താരം കിം വൂജിന് ലോക റെക്കോര്‍ഡ്. 700 ല്‍ 700 പോയിന്റും നേടിയാണ് വൂജിന് ലോക റെക്കോര്‍ഡും ഒളിമ്പിക് റെക്കോര്‍ഡും സ്വന്തമാക്കിയത്. റിയോ ഒളിമ്പിക്സിലെ ആദ്യ ലോക റെക്കോര്‍ഡ് കൂടിയാണ് ദക്ഷിണ കൊറിയന്‍ താരം സ്വന്തമാക്കിയത്. 2012 ല്‍ സ്വന്തം നാട്ടുകാരനായ ഡോങ് ഹുയിന്‍ കുറിച്ച റെക്കോര്‍ഡാണ് 24 കാരനായ വൂജിന് മറികടന്നത്. ഇന്ത്യന്‍ താരം അതാനു ദാസ് അമ്പെയ്ത്തില്‍ അഞ്ചാം സ്ഥാനം നേടി അടുത്ത റൌണ്ടിലേക്ക് കടന്നു.