കിരാളി 'ചേട്ടനോ'ട് കളി വേണ്ട...
|യൂറോ കപ്പില്‍ ഏറ്റവും പ്രായമേറിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ഇനി ഹംഗറിയുടെ ഗോളി ഗാബര്‍ കിരാളിക്ക് സ്വന്തം.
യൂറോ കപ്പില്‍ ഏറ്റവും പ്രായമേറിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ഇനി ഹംഗറിയുടെ ഗോളി ഗാബര്‍ കിരാളിക്ക് സ്വന്തം. ആസ്ട്രിയക്കെതിരെ മത്സരിക്കാനിറങ്ങുമ്പോള്‍ കിരാളിക്ക് പ്രായം 40 വയസ്. ജര്‍മ്മനിയുടെ ലോതര്‍ മത്തേയൂസിന്റെ റെക്കോര്‍ഡാണ് കിരാളി മറികടന്നത്.
2000 ലെ യൂറോ കപ്പില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ലോതര്‍ മത്തേയൂസിന് പ്രായം 39 വയസും 91 ദിവസവും. ഇന്നലെ ഗാബര്‍ കിരാളി എന്ന ഹംഗേറിയന്‍ ഗോള്‍ കീപ്പര്‍ ബൂട്ട്കെട്ടുമ്പോള്‍ 40 വയസും 74 ദിവസുമായിരുന്നു കിരാളി യുടെ പ്രായം. എന്നാല്‍ പ്രായം കിരാളിയുടെ പ്രകടനത്തില്‍ കണ്ടില്ല. നെടുനീളന്‍ സേവുകള്‍ക്കും റിഫ്ലക്സുകള്‍ക്കും മടികാണിച്ചില്ല കിരാളി. നേരത്തെ ഹംഗറിയുടെ പരിശീലകന്‍ കൂടിയായിരുന്ന ലോതര്‍ മത്തേയൂസ് കിരാളിയെ അഭിനന്ദിക്കാന്‍ മറന്നില്ല. ഹംഗറിക്ക് വേണ്ടിയുള്ള 104ാമത്തെ മത്സരമായിരുന്നു കിരാളിയുടേത്. 1998 ല്‍ 22ാം വയസില്‍ ടീമിലെത്തിയതാണ് കിരാളി. പിന്നെ ആ ഗോള്‍ പോസ്റ്റില്‍ നിന്ന് മാറിയിട്ടില്ല.