Sports
പരിശീലകനായി ഇന്ത്യന്‍ താരങ്ങള്‍ ആഗ്രഹിക്കുന്നത് ശാസ്ത്രിയെപരിശീലകനായി ഇന്ത്യന്‍ താരങ്ങള്‍ ആഗ്രഹിക്കുന്നത് ശാസ്ത്രിയെ
Sports

പരിശീലകനായി ഇന്ത്യന്‍ താരങ്ങള്‍ ആഗ്രഹിക്കുന്നത് ശാസ്ത്രിയെ

admin
|
25 Jun 2017 10:09 PM GMT

പരിശീലക സ്ഥാനത്ത് ആരെ നിയോഗിക്കണമെന്ന് കളിക്കാരുമായി സംസാരിച്ചെന്നും ശാസ്ത്രി ടീമിന് നല്‍കിയ സംഭാവനകളെ കുറിച്ച് പല സീനിയര്‍‌ താരങ്ങള്‍ക്കും മികച്ച അഭിപ്രായമാണുള്ളതെന്നും .....

ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനായി ബിസിസിഐ ശ്രമം ഊര്‍ജ്ജിതമാക്കുന്നതിനിടെ മുന്‍ ഡയറക്ടര്‍ രവി ശാസ്ത്രിക്കായി ടീമിലെ ചില സീനിയര്‍ താരങ്ങള്‍ രംഗതെത്തിയതായി സൂചന. ടീമിന് ശാസ്ത്രി സമ്മാനിച്ച ആക്രമണോത്സുകതയും പോസിറ്റീവ് ശക്തിയും ചെറുതല്ലാത്ത ഒന്നാണെന്നും ടീമിന്‍റെ പരിശീലക സ്ഥാനത്ത് ശാസ്ത്രി വരുന്നതിനെയാണ് തങ്ങള്‍ പിന്തുണക്കുന്നതെന്നും സീനിയര്‍ താരങ്ങള്‍ ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ടീം ഡയറക്ടറെന്ന നിലയിലുള്ള ശാസ്ത്രിയുടെ കാലാവധി ട്വന്‍റി20 ലോകകപ്പോടെ അവസാനിച്ചിരുന്നു.

പരിശീലക സ്ഥാനത്ത് ആരെ നിയോഗിക്കണമെന്ന് കളിക്കാരുമായി സംസാരിച്ചെന്നും ശാസ്ത്രി ടീമിന് നല്‍കിയ സംഭാവനകളെ കുറിച്ച് പല സീനിയര്‍‌ താരങ്ങള്‍ക്കും മികച്ച അഭിപ്രായമാണുള്ളതെന്നും ബിസിസിഐയുടെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ശാസ്ത്രി തന്നെ ആ റോളില്‍ വരുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം സന്തോഷകരമാകുമെന്നും കളിക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മുഴുവന്‍ സമയ പരിശീലകനും ടീം ഡയറക്ടറും ഒരേ സമയം ഉണ്ടാകില്ലെന്നും ഇതിലൊരു സ്ഥാനം മാത്രമെ ഉണ്ടാകുകയുള്ളുവെന്നും ബിസിസിഐ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.

Similar Posts