Sports
ഐ ലീഗ് പത്താം പതിപ്പിന് ജനുവരി 7 ന് കിക്കോഫ്ഐ ലീഗ് പത്താം പതിപ്പിന് ജനുവരി 7 ന് കിക്കോഫ്
Sports

ഐ ലീഗ് പത്താം പതിപ്പിന് ജനുവരി 7 ന് കിക്കോഫ്

Damodaran
|
29 Jun 2017 1:43 PM GMT

രാജ്യത്തിന്റെ നാല് ഭാഗങ്ങളില്‍ നിന്നായി പത്ത് ടീമുകളാണ് പങ്കെടുക്കുന്നത്. ചെന്നൈ സിറ്റി എഫ്സിയും മിനര്‍വ പഞ്ചാബ് എഫ്സിയും പുതിയ ടീമുകള്‍

ഐ ലീഗ് പത്താം പതിപ്പിന് ജനുവരി 7 ന് കിക്കോഫ്. രാജ്യത്തിന്റെ നാല് ഭാഗങ്ങളില്‍ നിന്നായി പത്ത് ടീമുകളാണ് പങ്കെടുക്കുന്നത്. ചെന്നൈ സിറ്റി എഫ്സിയും മിനര്‍വ പഞ്ചാബ് എഫ്സിയും പുതിയ ടീമുകള്‍

നിലവിലെ ചാംപ്യന്മാരായ ബംഗളൂരു എഫ്സി, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, എയ്സ്‍വാള്‍ എഫ്സി, ഷില്ലോങ് ലജോങ്, മുംബൈ എഫ്സി, ഡിഎസ്ക് ഷിവാജ്യന്സ്, ചര്‍ച്ചില്‍ ബ്രദേഴ്സ്, എന്നിവര്‍ക്കൊപ്പം ചെന്നൈ എഫ്സിയും, മിര്‍വ പഞ്ചാബ് എഫ്സിയും ഈ ഐലീഗിലുണ്ടാകും. പത്താം പതിപ്പിന്റെ പ്രകാശന ചടങ്ങില്‍ ടീം നായകരും ആള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റും പങ്കെടുത്തു. ഐഎസ് എല്ലിന് ശേഷമെത്തുന്ന ഐ ലീഗ് താരങ്ങളിലും ഫുട്ബോള്‍ പ്രേമികളിലും ആവേശം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ്. ജനുവരി ഏഴിന് ആരംഭിക്കുന്ന ലീഗിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ബംഗളൂരു എഫ്സി ഷില്ലോങ് ലജോങ് എഫ്സിയെ നേരിടും. ഐഎസ്എല്‍-ഐ ലീഗ് ലയനം സാധ്യമായാല്‍ അത് ഇന്ത്യന്‍ ഫുട്ബോളിന് ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ സ്ട്രൈക്കറും ബംഗളൂരു എഫ്സി നായകനുമായി സുനില്‍ ഛേത്രി പറഞ്ഞു.

ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ മികച്ച ടീമുകള്‍ക്കൊപ്പം കളിക്കാനും റാങ്കിങ്ങില്‍ മുന്നേറാനും ഇതിലൂടെ സാധിക്കും. കൂടുതല്‍ എവേ മത്സരങ്ങള്‍ കളിക്കുകയാണ് പ്രധാനം. ശക്തരായ ടീമുകള്‍ എതിരാളികളായി വരണം. ജയവും പരാജയവുമല്ല, മറിച്ച് ടീം പ്രകടനത്തില്‍ മെച്ചപ്പെടുകയാണ് ഇപ്പോള്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts