Sports
36 വര്‍ഷത്തെ കാത്തിരിപ്പ്, മെഡല്‍ പ്രതീക്ഷയുമായി ഹോക്കി ടീം ഇന്നിറങ്ങും36 വര്‍ഷത്തെ കാത്തിരിപ്പ്, മെഡല്‍ പ്രതീക്ഷയുമായി ഹോക്കി ടീം ഇന്നിറങ്ങും
Sports

36 വര്‍ഷത്തെ കാത്തിരിപ്പ്, മെഡല്‍ പ്രതീക്ഷയുമായി ഹോക്കി ടീം ഇന്നിറങ്ങും

Jaisy
|
2 July 2017 8:01 PM GMT

ഇന്ത്യന്‍ സമയം രാത്രി ഏഴരക്കാണ് മല്‍സരം

മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യന്‍ ഹോക്കി ടീം ഇന്നിറങ്ങുന്നു. അയലന്റാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഏഴരക്കാണ് മല്‍സരം.
36 വര്‍ഷത്തെ കാത്തിരിപ്പിന് അറുതി വരുത്താനാണ് പി.ആര്‍ ശ്രീജേഷും സംഘവും ഇറങ്ങുന്നത്. എട്ടുതവണ സുവര്‍ണനേട്ടം കൊയ്തവരാണ് പുരുഷ ഹോക്കി ടീം. എന്നാല്‍ സിന്തറ്റിക്ക് ആസ്ട്രാ ടര്‍ഫുകള്‍ വന്നതോടെ ഇന്ത്യന്‍ ആധിപത്യത്തിന് തിരിച്ചടിയേറ്റു.

പുരുഷ ഹോക്കിയില്‍ അവസാനമായി ഇന്ത്യ സ്വര്‍ണമണിഞ്ഞത് 1980 ലെ മോസ്ക്കോ ഒളിമ്പിക്സില്‍. 2008 ലെ ബീജിങ് ഒളിമ്പിക്സില്‍ യോഗ്യത നേടാനാകാതെ ഇന്ത്യന്‍ ഹോക്കി ഏറെ പഴികേട്ടു. ലണ്ടനില്‍ യോഗ്യത നേടിയെങ്കിലും പന്ത്രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മലയാളി താരം പി.ആര്‍ ശ്രീജേഷ് ചുക്കാന്‍ പിടിക്കുന്ന ചോര്‍ച്ചയില്ലാത്ത ഗോള്‍ കീപ്പിങ് തന്നെയാണ് ഇന്ത്യയുടെ ധൈര്യം. വി ആര്‍ രഘുനാഥ്, കോത്താജിത് സിങ് ,സുരേന്ദ്രര്‍ കുമാര്‍ എന്നിവരടങ്ങുന്നതാണ് പ്രതിരോധനിര. ഒത്തിണക്കത്തോടെ പന്ത് കൈവശംവെക്കുന്ന മധ്യനിര. വലത് വിങില്‍ വൈസ് ക്യാപ്റ്റന്‍ എസ്.വി സുനിലിന്റെ കേളീമികവ് ഇന്ത്യന്‍ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടും. ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണനേട്ടവും കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെളളി മെഡലും ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു. റോളണ്ട് ഓള്‍ട്ടോമനാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. 1996 ലെ അറ്റ്ലാന്‍റ് ഒളിമ്പിക്സ് സ്വര്‍ണം നേടിയ നെതര്‍ലന്റ് ടീംഗമാണ് ഓള്‍ട്ടോമന്‍. ലോക റാങ്കിങില്‍ പന്ത്രാണ്ടാം സ്ഥാനത്തുളള അയര്‍ലന്റിനെതിരെ മികച്ച ജയമാണ് ഇന്ത്യയുടെ ലക്ഷ്യം. അര്‍ജന്റീന, നെതര്‍ലന്റ്സ്, കാനഡ, ജര്‍മ്മനി എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ കളിക്കുന്നത്.

Similar Posts