ജയത്തിലും ജര്‍മ്മനിയുടെ ഷൂട്ടൌട്ട് അപ്രമാദിത്വം തകര്‍ന്നു
|ഈ മത്സരം തുടങ്ങുമ്പോള്‍ ചരിത്രത്തിലിത് വരെ പാഴാക്കിയതിനേക്കാള്‍ കൂടുതല്‍ കിക്കുകള്‍ ജര്‍മനി ഇന്ന് മാത്രം പാഴാക്കി. ഇത് വരെ രണ്ടെണ്ണം മാത്രമാണ് പാഴാക്കിയിരുന്നതെങ്കില് ഈ മത്സരത്തില്‍ മാത്രം മൂന്ന് കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല
ഷൂട്ടൌട്ടില്‍ ജര്മനിക്കാര് ഏറ്റവുമധികം കിക്ക് പാഴാക്കി യ മത്സരം കൂടിയായിരുന്നു ഇത്. 1982ന് ശേഷം ആദ്യമായി ഷൂട്ടൌട്ടില്‍ കിക്ക് പാഴാക്കിയതിന്റെ നാണക്കേട് തോമസ് മുള്ളര്‍ക്കും ലഭിച്ചു.
ഇംഗ്ലണ്ടിന്റെ മുന്‍ താരമായിരുന്ന ഗാരി ലിനേക്കര്‍ ഒരിക്കല്‍ പറഞ്ഞു. ഫുട്ബോള്‍ ഒരു ലളിതമായ മത്സരമാണ്.നിങ്ങള്‍ 120 മിനിറ്റ് കളിക്കും.പിന്നെ ജര്‍മ്മന്‍കാര്‍ പെനാല്‍റ്റിയില്‍ ജയിക്കും. അങ്ങനെയാണ് ജര്‍മനി. മത്സരം ഷൂട്ടൌട്ടിലേക്ക് നീണ്ടാല്‍ അവര്‍ ജയിക്കും. ഇതില്‍ പിഴവ് പറ്റിയത് രണ്ട് തവണ മാത്രം. 1976ലെ യൂറോ കപ്പ് ഫൈനലിലും 1982ലെ ലോകകപ്പ് സെമി ഫൈനലിലും. 1982ന് ശേഷം ഈ മത്സരത്തിലാണ് ഒരു ജര്‍മന്‍ താരം ഷൂട്ടൌട്ടില്‍ കിക്ക് പാഴാക്കുന്നത്.
ബഫണിന്റെ കയ്യിലേക്ക് അടിച്ചിട്ടപ്പോള്‍ മുള്ളര്‍ ഉലി സ്റ്റൈലിക്കിന് പിന്‍ഗാമിയായി. ഈ മത്സരം തുടങ്ങുമ്പോള്‍ ചരിത്രത്തിലിത് വരെ പാഴാക്കിയതിനേക്കാള്‍ കൂടുതല്‍ കിക്കുകള്‍ ജര്‍മനി ഇന്ന് മാത്രം പാഴാക്കി. ഇത് വരെ രണ്ടെണ്ണം മാത്രമാണ് പാഴാക്കിയിരുന്നതെങ്കില് ഈ മത്സരത്തില്‍ മാത്രം മൂന്ന് കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല
ഇറ്റലിക്ക് മത്സരം നഷ്ടപ്പെടുത്തിയതിന്റെ കണക്ക് ഒരു പക്ഷേ സാസക്കും ബൊനൂച്ചിക്കും പകുത്ത് നല്‍കാം.. അധിക സമയം അവസാനിക്കാന്‍ 30 സെക്കന്റ് മാത്രം ഷൂട്ടൌട്ടിനായി കളത്തിലിറക്കിയതാണ് സാസയെ . നൃത്തം ചെയ്ത് കിക്കെടുത്ത സാസ ന്യോയറെ പരിക്ഷിക്കുക പോലും ചെയ്തില്ല.
ഹോള്‍ഡ്
നിശ്ചിത സമയത്ത് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ബൊനൂച്ചി ഷൂട്ടൌട്ടില്‍ അതാവര്ത്തിച്ചിരുന്നെങ്കില് ഇറ്റലി സെമിയില്‍ കടന്നേനെ. ദുര്‍ബലമായ ഈ അഞ്ചാം കിക്കാണ് മത്സരം പിന്നെയും നീട്ടിയത്.