Sports
നര്‍സിംഗിനെ കുടുക്കിയ ജൂനിയര്‍ താരത്തെ തിരിച്ചറിഞ്ഞതായി ദേശീയ റസ്ലിംഗ് ഫെഡറേഷന്‍നര്‍സിംഗിനെ കുടുക്കിയ ജൂനിയര്‍ താരത്തെ തിരിച്ചറിഞ്ഞതായി ദേശീയ റസ്ലിംഗ് ഫെഡറേഷന്‍
Sports

നര്‍സിംഗിനെ കുടുക്കിയ ജൂനിയര്‍ താരത്തെ തിരിച്ചറിഞ്ഞതായി ദേശീയ റസ്ലിംഗ് ഫെഡറേഷന്‍

admin
|
5 July 2017 11:05 AM GMT

ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തി തന്നെ കുടുക്കിയത് ഒരു ജൂനിയര്‍ ഗുസ്തി താരമാണെന്ന് കാട്ടി നര്‍സിംഗ് യാദവ് പൊലീസില്‍ പരാതി ....

ഭക്ഷണത്തില്‍ താനറിയാതെ ഉത്തേജക മരുന്ന് ചേര്‍ത്തത് ജൂനിയര്‍ താരമാണെന്നറിയിച്ച് ഗുസ്തി താരം നര്‍സിംഗ് യാദവ് റായ് പൊലീസിന് പരാതി നല്‍കി. ജൂനിയര്‍ താരത്തിന്‍റെ പേരും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. നിയമോപദേശം തേടിയ ശേഷം താരത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ജൂനിയര്‍ താരമാണ് ഉത്തേജക മരുന്ന് ചേര്‍ത്തതെന്ന കാര്യം റസ്ലിംഗ് ഫെഡറേഷനും സ്ഥിരീകരിച്ചു.

ഉത്തേജക മരുന്ന് വിവാദത്തില്‍ തന്നെ കുടുക്കയിതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നര്‍സിംഗ് യാദവ് തുടക്കം മുതല്‍ ആരോപിച്ചിരുന്നു. ഗൂഢാലോചനക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേര് പരാമര്‍ശിച്ച് കൊണ്ടുള്ള പരാതി നര്‍സിംഗ് കഴിഞ്ഞ ദിവസം റായ് പൊലീസിന് നല്‍കി.

നര്‍സിംഗ് പരീശീലനം നടത്തിയിരുന്ന സോണിപതിലെ സായ് സെന്‍ററില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുള്ള പരിശീലനത്തിനായി ഈ ജൂനിയര്‍ താരവും ഉണ്ടായിരുന്നു. അടുക്കളയില്‍ പ്രവേശിച്ച് ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് ചേര്‍ത്ത താരത്തെ സെന്‍ററിലെ പാചകക്കാരനും തിരിച്ചറിഞ്ഞതായി പരാതിയില്‍ പറയുന്നുണ്ട്. നിയമോപദേശം ലഭിച്ച ശേഷം താരത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് റായ് പൊലീസ് അറിയിച്ചു. പതിനേഴ്വയസ്സുകാരനായ ജൂനിയര്‍ താരമാണ് ഉത്തേജക മരുന്ന് ഭക്ഷണത്തില്‍ ചേര്‍ത്തതെന്ന കാര്യം റസ്ലിംഗ് ഫെഡറേഷനും സ്ഥിതീകരിച്ചു.

ഡല്‍ഹി ഛത്രാല്‍ സ്റ്റേഡിയത്തിലെ ട്രെയ്നിയും, ഒരു സീനിയര്‍ ഗുസ്തി താരത്തിന്‍റെ സഹോദരനുമാണ് ഈ താരമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നര്‍സിംഗ് യാദവ് യോഗ്യത നേടിയ ഹെവി വെയ്റ്റ് വിഭാഗത്തില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്ന ഒളിമ്പ്യന്‍ താരം സുശീല്‍ കുമാറും ഛത്രാല്‍ സ്റ്റേഡിത്തിലാണ് പരിശീലനം നടത്തി വരുന്നത്..

Similar Posts