Sports

Sports
കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ലൈനപ്പായി; അര്‍ജന്റീനക്ക് വെനിസ്വേല എതിരാളികള്‍

10 July 2017 5:03 AM GMT
കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ പൂര്‍ത്തിയായതോടെ ക്വാര്‍ട്ടര്‍ ലൈനപ്പ് ചിത്രം തെളിഞ്ഞു.
കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ പൂര്‍ത്തിയായതോടെ ക്വാര്‍ട്ടര്‍ ലൈനപ്പ് ചിത്രം തെളിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഏഴിനാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ യുദ്ധകാഹളം മുഴങ്ങുക. യുഎസ്‍എയും ഇക്വഡോറും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍. ഗ്രൂപ്പ് എയില്‍ ചാമ്പ്യന്‍മാരാണ് യുഎസ്എ. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരക്ക് പെറുവും കൊളംബിയയും ഏറ്റുമുട്ടും. ജൂണ്‍ 19 ന് അര്‍ജന്റീന വെനിസ്വേലയെ നേരിടും. പുലര്‍ച്ചെ നാലരക്കാണ് മത്സരം. ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്സിക്കോ - ചിലി മത്സരമാണ് അവസാനത്തേത്.
