Sports
ഒളിമ്പിക്സില്‍ ഇന്ത്യക്ക് മികച്ച നേട്ടം കൊയ്യാനാകുമെന്ന് തൌഫിക് ഹിദായത്ത്ഒളിമ്പിക്സില്‍ ഇന്ത്യക്ക് മികച്ച നേട്ടം കൊയ്യാനാകുമെന്ന് തൌഫിക് ഹിദായത്ത്
Sports

ഒളിമ്പിക്സില്‍ ഇന്ത്യക്ക് മികച്ച നേട്ടം കൊയ്യാനാകുമെന്ന് തൌഫിക് ഹിദായത്ത്

admin
|
23 July 2017 7:25 AM GMT

ബാഡ്മിന്റണ്‍ താരം സൈനാ നെഹ് വാള്‍ മെഡല്‍ നേടുമെന്നാണ് പ്രതീക്ഷയെന്നും ഹിദായത്ത് പറഞ്ഞു.

റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് മികച്ച നേട്ടമുണ്ടാക്കാനാവുമെന്ന് ലോക ബാഡ്മിന്റണ്‍ മുന്‍ ചാമ്പ്യനും ഇന്തോനേഷ്യന്‍ താരവുമായ തൌഫിക് ഹിദായത്ത്. ബാഡ്മിന്റണ്‍ താരം സൈനാ നെഹ് വാള്‍ മെഡല്‍ നേടുമെന്നാണ് പ്രതീക്ഷയെന്നും ഹിദായത്ത് പറഞ്ഞു. സ്വകാര്യ പരിപാടിക്ക് കോഴിക്കോട് എത്തിയതായിരുന്നു അദ്ദേഹം.

ലോക ബാഡ്മിന്റണില്‍ വിസ്മയം സൃഷ്ടിച്ച താരമായിരുന്നു ഇന്തോനേഷ്യക്കാരനായ തൌഫിക് ഹിദായത്ത്.ബാക് ഹാന്‍റുകളുടെ രാജകുമാരന്‍ എന്ന വിശേഷണം ആരാധകര്‍ ചാര്‍ത്തിക്കൊടുത്ത ഈ താരം ഏതന്‍സ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയിരുന്നു. ഒരു തവണ ലോക ബാഡ്മിന്റണ്‍‍ ചാമ്പ്യന്‍ പട്ടം നേടിയ തൌഫീദ് ഹാട്രിക് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവ് കൂടിയാണ്.വേഗമാര്‍ന്ന സ്മാഷുകളിലൂടെ എതിരാളികളെ തറ പറ്റിച്ചിരുന്ന താരം സ്വകാര്യ പരിപാടിക്കായിരുന്നു കോഴിക്കോടെത്തിയത്.കളിയില്‍ നിന്നും വിരമിച്ചെങ്കിലും പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതികളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ പ്രകടനം മികച്ചു നില്ക്കുമെന്നാണ് ഹിദായത്തിന്റെ പ്രതീക്ഷ.

ബാഡ്മിന്റണില്‍ പോരാട്ടം കടുക്കും. കാണികള്‍ക്ക് വിരുന്നാകുന്ന കാഴ്ചയാകും റിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ട് നല്‍കുകയെന്നും താരം ഉറപ്പ് നല്‍കുന്നു.
കായികകേരളത്തോടുള്ള സ്നേഹം പങ്കുവെച്ചു കൊണ്ടാണ് ഹിദായത്ത് കോഴിക്കോട് നിന്നും മടങ്ങിയത്.

Similar Posts