ഇഞ്ച്വറി ടൈം ഗോളില്‍ ഇംഗ്ലണ്ടിന് ജയം
|രണ്ടാം പകുതി തുടങ്ങുമ്പോള്‍ റോയ് ഹഡ്സണ്‍ വരുത്തിയ സബ്സ്റ്റിറ്റ്യൂഷനുകളാണ് കളിയില്‍ നിര്‍ണായകമായത്.
അയല്‍ക്കാരുടെ കളിയില്‍ ഇംഗ്ലണ്ടിന് ജയം. വെയില്‍സിനെതിരെ അധികസമയത്ത് നേടിയ ഗോളിലാണ് ഒന്നിനെതിരെ രണ്ട് ഗോളിന് ഇംഗ്ലണ്ടിന്റെ ജയം. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ സൂപ്പര്‍ താരം ജാമി വാര്‍ഡി നേടിയ ഒരു ഗോളിന് വെയില്‍സ് മുന്നിലായിരുന്നു. കളിയുടെ 42-ാം മിനിറ്റിലാണ് ബെയ്ല് വെയ്ല്‍സിനെ മുന്നിലെത്തിച്ചത്.
രണ്ടാം പകുതി തുടങ്ങുമ്പോള്‍ റോയ് ഹഡ്സണ്‍ വരുത്തിയ സബ്സ്റ്റിറ്റ്യൂഷനുകളാണ് കളിയില്‍ നിര്‍ണായകമായത്. റഹിം സ്റ്റര്ലിങിന് പകരം ഡാനിയല്‍ സ്റ്ററിഡ്ജിനെയും ഹാരി കെയിന്‍ പകരം ജാമി വാര്ഡിയെയുമാണ് ഹഡ്സണ്‍ ഇംഗ്ലണ്ട് ആക്രമണത്തിന്റെ ചുമതല ഏല്‍പ്പിച്ചത്.
ണ്ടാം പകുതിയില്‍ തുടര്‍ച്ചായി വെയ്ല്‍സ് ഗോള്‍ മുഖത്ത് നടത്തിയ ആക്രമണത്തിനൊടുവില്‍ 56ാം മിനിറ്റില്‍ ജാമി വാര്‍ഡി ഗോള്‍ നേടി സമനില പിടിച്ചു. തുടക്കം മുതല്‍ പ്രതിരോധത്തിന് മുന്‍ഗണ കൊടുത്ത വെയ്ല്‍സിന് അവസാന നിമിശം ഇംഗ്ലണ്ടിന്റെ ആക്രമണത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. നിശ്ചിത സമയം കഴിഞ്ഞ് 92ാം മിനിറ്റില്‍ ഇംഗ്ലണ്ട് വിജയ ഗോള്‍ നേടി.
അറ്റാക്കിംങിന് പ്രാമുഖ്യം നല്കി ഇംഗ്ലണ്ട് 3-3-4 എന്ന രീതിയിലാണ് ടീമിനെ വിന്യസിച്ചതെങ്കില്‍ വെയല്‍സ് പ്രതിരോധത്തിലൂന്നി 2-3-5 രീതിയിലാണ് കളത്തിലിറങ്ങിയത്.