Sports
കൊഹ്‍ലിക്ക് ശതകം; ഒന്നാം ദിനം ഇന്ത്യക്ക് സ്വന്തംകൊഹ്‍ലിക്ക് ശതകം; ഒന്നാം ദിനം ഇന്ത്യക്ക് സ്വന്തം
Sports

കൊഹ്‍ലിക്ക് ശതകം; ഒന്നാം ദിനം ഇന്ത്യക്ക് സ്വന്തം

admin
|
16 Aug 2017 7:45 AM GMT

. ശതകവുമായി അജയ്യനായി തുടരുന്ന നായകന്‍ വിരാട് കൊ‍ഹ്‍ലിയുടെ ഇന്നിങ്സിന്‍റെ കരുത്തിലാണ് ആദ്യ ദിനം ഇന്ത്യ സ്വന്തമാക്കിയത്....

വെസ്റ്റിന്‍ഡ‍ീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം ശക്തമായ നിലയില്‍. ശതകവുമായി അജയ്യനായി തുടരുന്ന നായകന്‍ വിരാട് കൊ‍ഹ്‍ലിയുടെ ഇന്നിങ്സിന്‍റെ കരുത്തിലാണ് ആദ്യ ദിനം ഇന്ത്യ സ്വന്തമാക്കിയത്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 302 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 143 റണ്‍സുമായി കൊഹ്‍ലിയും 22 റണ്‍സുമായി അശ്വിനുമാണ് ക്രീസില്‍. അഞ്ച് ബൌളര്‍മാരുമായി കളം പിടിച്ച ഇന്ത്യക്ക് തുടക്കം തന്നെ പാളി. കേവലം ഏഴു റണ്‍സ് മാത്രം എടുത്ത ഓപ്പണര്‍ മുരളി വിജയ് പ്രതിരോധം ഉയര്‍ത്താതെ കീഴടങ്ങി. തുടര്‍ന്നെത്തിയ തേജേശ്വര്‍ പൂജാരക്കും കാര്യമായി തിളങ്ങാനായില്ല.

16 റണ്‍സുമായി പൂജാരയെയും മടക്കിയ വിന്‍ഡീസ് പേസ് പട അനുഭവസമ്പത്തില്‍ പിറകിലല്ലെങ്കിലും പ്രകടനത്തിന്‍റെ കാര്യത്തില്‍ തങ്ങള്‍ തെല്ലും പിറകിലല്ലെന്ന് തെളിയിച്ചു. മോശം ഫോമിനിടയിലും പരിചയസമ്പത്തിന്‍റെ ഫലത്തില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയ ശിഖിര്‍ ധവാന്‍റെ കൂട്ടായി നായകനെത്തിയത് ഈ ഘട്ടത്തിലാണ്. തുടക്കത്തില്‍ പതറിയെങ്കിലും ധവാനിലെ വേട്ടക്കാരന്‍ അധികം വൈകാതെ ഉണര്‍ന്നു. ക്ലാസിക് ഷോട്ടുകളുമായി കൊഹ്‍ലിയും കളം നിറഞ്ഞപ്പോള്‍ മത്സരം ആതിഥേയരുടെ കൈപ്പിടിയില്‍ നിന്നും പതിയെ അകന്നു. 105 റണ്‍സിന്‍റെ വിലപ്പെട്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്ന് ധവാനെ ബിഷൂ വിക്കറ്റിന് മുന്നില്‍ കുടുക്കുമ്പോഴേക്കും ഇന്ത്യ മെച്ചപ്പെട്ട നിലയിലേക്ക് പറന്നുയര്‍ന്നിരുന്നു. 84 റണ്‍സായിരുന്നു ധവാന്‍റെ വ്യക്തിഗത സമ്പാദ്യം.

നാലമനായി എത്തിയ രഹാനെ പതിവിനു വിപരീതമായി ആക്രമണോത്സുകത കാട്ടിയെങ്കിലും 22 റണ്‍സ് മാത്രം എടുത്ത് കൂടാരം കയറി. അധികം വൈകാതെ 134 പന്തുകളില്‍ നിന്നും കൊഹ്‍ലി ശതകം കണ്ടെത്തി. നായകന് തുണയായി അശ്വിന്‍ നങ്കുരമിട്ടതോടെ 300 റണ്‍സും കടന്ന് ഇന്ത്യ മുന്നേറ്റം തുടര്‍ന്നു.

Similar Posts