Sports
സ്വര്‍ണം മുങ്ങിയെടുക്കാന്‍ ചൈനീസ് നീന്തല്‍ ടീം റിയോയില്‍സ്വര്‍ണം മുങ്ങിയെടുക്കാന്‍ ചൈനീസ് നീന്തല്‍ ടീം റിയോയില്‍
Sports

സ്വര്‍ണം മുങ്ങിയെടുക്കാന്‍ ചൈനീസ് നീന്തല്‍ ടീം റിയോയില്‍

Alwyn K Jose
|
25 Aug 2017 1:33 AM GMT

ഒളിമ്പിക്സിനുള്ള ചൈനയുടെ നീന്തല്‍ ടീം റിയോയിലെത്തി. സാവാ പോളോയിലെ പരിശീലനത്തിന് ശേഷമാണ് ടീം റിയോയിലെത്തിയത്.

ഒളിമ്പിക്സിനുള്ള ചൈനയുടെ നീന്തല്‍ ടീം റിയോയിലെത്തി. സാവാ പോളോയിലെ പരിശീലനത്തിന് ശേഷമാണ് ടീം റിയോയിലെത്തിയത്. നിരവധി ആരാധകരാണ് ടീമിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത്. സാവോ പോളോയില്‍ മൂന്നാഴ്ച നീണ്ട പരിശീലനത്തിന് ശേഷമാണ് ചൈനീസ് നീന്തല്‍ ടീം റിയോയിലെത്തിയത്. പ്രിയ താരങ്ങളെ സ്വീകരിക്കാന്‍ നിരവധി ആരാധകര്‍ റിയോ ഡി ജനീ റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു. പുരുഷ - വനിതാ വിഭാഗങ്ങളിലായി 45 നീന്തല്‍ താരങ്ങളാണ് ഇത്തവണ ചൈനീസ് സംഘത്തിലുള്ളത്. 1500 മീറ്റര്‍, 400 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ എന്നീ ഇനങ്ങളിലെ നിലവിലെ ജേതാവ് സുന്‍ യാംഗാണ് ടീമിലെ സൂപ്പര്‍ താരം. 100 മീറ്റര്‍ ഫ്രീസ്റ്റൈലിലെ പുത്തന്‍ താരോദയം നിംഗ് സെറ്റാവോയും ചൈനയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊന്നാണ്. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ നിംഗ് സെറ്റാവോ സ്വര്‍ണം നേടിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ താരമാണ് നിംഗ്. ലണ്ടന്‍ ഒളിമ്പിക്സ് നീന്തല്‍ മത്സരങ്ങളില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയ ചൈന അഞ്ച് സ്വര്‍ണമടക്കം പത്ത് മെഡല്‍ നേടിയിരുന്നു.

Similar Posts