സൈഡ് ബെഞ്ചിലെ സുവാരസ്; നഷ്ടം ഉറുഗ്വെയ്ക്കും നൂറ്റാണ്ടിന്റെ കോപ്പക്കും
|ലൂയിസ് സുവാരസില്ലാതെയാണ് കോപ്പയുടെ ശതാബ്ദി ടൂര്‍ണമെന്റ് കടന്ന് പോകുന്നത്. പരിക്ക് മൂലം ആദ്യ ഘട്ട മത്സരങ്ങളില്‍ കളിക്കാതിരുന്നപ്പോള്‍ ക്വാര്‍ട്ടറിലേക്ക് ഉറുഗ്വെ യോഗ്യത നേടിയതുമില്ല.
ലൂയിസ് സുവാരസില്ലാതെയാണ് കോപ്പയുടെ ശതാബ്ദി ടൂര്‍ണമെന്റ് കടന്ന് പോകുന്നത്. പരിക്ക് മൂലം ആദ്യ ഘട്ട മത്സരങ്ങളില്‍ കളിക്കാതിരുന്നപ്പോള്‍ ക്വാര്‍ട്ടറിലേക്ക് ഉറുഗ്വെ യോഗ്യത നേടിയതുമില്ല.
പതിനഞ്ച് തവണ ചാമ്പ്യന്മാരായ ഉറൂഗ്വെ വെനസ്വേലയോട് തകരുമ്പോള്‍ സൈഡ് ബെഞ്ചില്‍ അസ്വസ്ഥനായിരുന്നു സുവാരസ്. പകരക്കാരനായെങ്കിലും ഇറക്കുമെന്ന പ്രതീക്ഷയിലായിരുന്നു താരം. പക്ഷേ പരിക്കേറ്റ സുവാരസിനെ ഇറക്കാന്‍ കോച്ച് ഓസ്കാര്‍ ടബാരസ് തയ്യാറായില്ല. ഇതോടെ നിരാശനായി സുവാരസ്. അവസാന മിനിറ്റില്‍ സുവര്‍ണാവസരം എഡിന്‍സന്‍ കവാനി നഷ്ടപ്പെടുത്തിയപ്പോള്‍ തലയില്‍ വെച്ചിരിക്കാനേ സുവാരസിന് കഴിഞ്ഞുള്ളൂ. കഴിഞ്ഞ കോപ്പയില്‍ വിലക്ക് കാരണം സുവാരസിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2011ല്‍ ഉറുഗ്വെ ചാമ്പ്യന്മാരായപ്പോള് നാലു ഗോളുമായി ടൂര്‍ണമെന്റിലെ താരമായിരുന്നു സുവാരസ്. അടുത്ത മത്സരത്തില്‍ ഒരു പക്ഷേ സുവാരസ് കളിച്ചേക്കും. പക്ഷേ യൂറോപ്പില്‍ ഈ സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടിയ സുവാരസിന്റെ മാന്ത്രിക പ്രകടനം കാണാതെ പോവുകയാണ് നൂറ്റാണ്ടിന്റെ കോപ്പ.