Sports
Sports
പോരാടിയാണ് തോറ്റതെന്ന് സിന്ധു
|17 Sep 2017 6:54 AM GMT
വെള്ളി നേട്ടം കോച്ച് ഗോപീചന്ദിനും മാതാപിതാക്കള്‍ക്കും സമര്‍പ്പിക്കുന്നു. പിന്തുണച്ചവര്ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയുണ്ടെന്നും സിന്ധു പറഞ്ഞു.
പോരാടിത്തന്നെയാണ് തോറ്റതെന്ന് പിവി സിന്ധു. മാരിന് നന്നായി കളിച്ചു. വെള്ളി നേട്ടം കോച്ച് ഗോപീചന്ദിനും മാതാപിതാക്കള്‍ക്കും സമര്‍പ്പിക്കുന്നു. പിന്തുണച്ചവര്ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയുണ്ടെന്നും സിന്ധു പറഞ്ഞു.
സിന്ധു പരമാവധി പ്രകടനം പുറത്തെടുത്തുവെന്ന് കോച്ചും മുന്‍ താരവുമായ പുല്ലേല ഗോപീചന്ദ്. സിന്ധുവിന്റെ ശൈലിയെ എടുത്ത് പറയേണ്ടതാണ്. തോല്‍വിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വലിയ വിജയങ്ങള്‍ ഇനിയും സിന്ധുവിന് സ്വന്തമാക്കാന്‍ കഴിയുമെന്നും ഗോപീചന്ദ് പറഞ്ഞു.