Sports
ഹങ്കറിക്ക് വിജയത്തേക്കാള്‍ വിലപിടിച്ച  സമനിലഹങ്കറിക്ക് വിജയത്തേക്കാള്‍ വിലപിടിച്ച സമനില
Sports

ഹങ്കറിക്ക് വിജയത്തേക്കാള്‍ വിലപിടിച്ച സമനില

admin
|
30 Sep 2017 1:15 PM GMT

തുടര്‍ന്നാണ് റൊണാള്‍ഡോ എന്ന മുന്‍ ലോക ഫുട്ബാളറുടെ ക്ലാസിക്ക് പ്രകടനം നമുക്ക് കാണാനായത്. അസാധാരണ മികവ്  മായി മുന്നേറിയ റൊണാള്‍ഡോയെ ലക്ഷ്യമാക്കി.....

പതിനഞ്ചാമത് യൂറോകപ്പിലെ ഏറ്റവും ഉയര്‍ന്ന ഗോള്‍ നിലയും ഉദ്യോഗവും ആവേശവും കാഴ്ചവച്ച ഒരു മത്സരമായിരുന്നു വിഖ്യാതരായ പോര്‍ച്ചുഗലും 1972 നു ശഷം ആദ്യമായി യൂറോയില്‍ മത്സരിക്കുവാന്‍ അവസരം കിട്ടിയ ഹങ്കറിയും തമ്മിലുള്ള ഗ്രൂപ് എഫ് ലെ അവസാന മത്സരം ,കളിച്ച രണ്ടു മത്സരങ്ങളിലും സമനില വണങ്ങി കേവലം രണ്ടു പോയിന്റുകളുമായി അപകടമായ അവസ്ഥയില്‍ ആയിരുന്നു ക്രിസ്റ്റിയാനോയും കൂട്ടരും ഹങ്കറിയെ യെ നേരിട്ടത്. അവരാണെങ്കില്‍ ആസ്ട്രിയക്കാര്‍ക്കെതിരെ ആകസ്മിക വിജയവും ഐസ് ലണ്ടിന് എതിരെ സമ നിലയുമായി ആത്മ വിശ്വാസത്തോടെയും രംഗത്തിറങ്ങി ,യൂറോപ്പിലെ ബ്രസീല്‍ എന്ന വിശേഷണവുംക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സാന്നിധ്യവും മാത്രം മതി പ്രതിയോഗികളുടെ സമനില തെറ്റാന്‍. എന്നാല്‍ ഇന്ന് പ്ര

തിയോഗികളുടെ വലുപ്പം കണക്കില്‍ എടുക്കാതെ പുഷ്‌ക്കാസിന്റെ പിന്‍ഗാമികള്‍ ആദ്യ പന്തുമുതല്‍ ആക്രമണ തന്ത്രം പുറത്തെടുത്തു .

മറു വശത്തു പോര്‍ച്ചുഗീസുകാര്‍ അവരുടെ വിശ്വസ്ത ഗോളി ലൂയീ പാട്രീഷ്യോ യെ പിന്നില്‍ നിര്‍ത്തി 4-2- 2- 2 ശൈലിയില്‍ ആക്രമണത്തിന് തന്നെ മുന്‍തൂക്കം നല്‍കി എന്നാല്‍ പിന്‍ നിരയില്‍ നിന്നു വരുന്ന എല്ലാ പന്തുകളും

റൊണാള്‍ഡോയിലേക്കു എന്ന അവര്‍ ആദ്യ ദിവസം പരീക്ഷിച്ചു പരാജയപ്പെട്ട തന്ത്രം തന്നെ അവരിന്നും എടുത്തു ഉപയോഗിച്ചു. അതാകട്ടെ ആദ്യ നിമിഷങ്ങളില്‍ ഈ അതുല്യ മുന്നേറ്റക്കാരനെ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട കോര്‍ട്ടോടുയുടെയും പിന്ററുടെയും ഇടപെടലുകള്‍ കാരണം അദ്ദേഹത്തിന്റെ ചലനങ്ങള്‍ക്ക് തടയിടുകയും ചെയ്തു. ഈ അവസരം മുതലെടുത്തു സലാസിയും ലോവരാന്‍സീസും നായകന്‍ ഡൂസാക്കും ഒന്നാതരമായി കമ്പയിന്‍ ചെയ്തു പോര്‍ച്ചുഗീസ് പ്രതിരോധ നിരയിലേക്ക് നിറയൊഴിച്ചുകൊണ്ടുമിരുന്നു , എന്നും സമനില തെറ്റി അബദ്ധങ്ങളില്‍ ചെന്നു ചാടിയിരുന്ന പെപ്പെ ഇന്ന് ഹങ്കറിക്കാരുടെ എല്ലാ മുന്നേറ്റങ്ങളും സമ ചിത്തതയോടെ നേരിട്ടപ്പോള്‍ കളിയുടെ നിലവാരവും വ്യത്യസ്തമായി,

അതിനടിയില്‍ ആദ്യ ഗോള്‍ അവസരം കിട്ടിയത് പോച്ചുഗീസുകാര്‍ക്കു തന്നെയായി. മധ്യനിരയില്‍ നിന്നു റൂയീ കാര്‍വായോ വില്യംകാര്‍വായൊക്കുനല്‍കിയ പാസ് ഇടതു വശത്തു നിന്നു റൊണാള്‍ഡോക്കു നല്‍കി റൊണാള്‍ഡോ അതു ഗോളി കിറായിക്ക് മുന്നില്‍ നിന്നിരുന്ന നാനിക്കും മറിച്ചുകൊടുത്തു , നാനിയുടെ മനോഹരമായ സ്കോറിങ് ശ്രമവും അതു തടുത്തിട്ട കിരായിയുടെ മികവും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതായി. തുടര്‍ന്നു പോര്‍ച്ചുഗീസ് മധ്യ നിര കൊണ്ടെത്തിച്ചിരുന്ന നിരവധി അവസരങ്ങള്‍ നാനിയും റൊണാള്‍ഡോയും ക്ഷമ അര്‍ഹിക്കാനാകാത്തവിധം നഷ്ട്ടപ്പെടുത്തിക്കൊണ്ടിരുന്നു. പത്തൊന്‍പതാം മിനിറ്റില്‍ അതിനവര്‍ക്ക് പ്രായശ്ചിത്തം ചെയേണ്ടിയും വന്നു ,കിരായി നീട്ടിയടിച്ച പന്തുമായി മുന്നേറിയ നായകന്‍ ഡൂസാക്ഏല്‍ക്കേ ലോവരാന്‍സീസ് ന്നിവരുടെ ചന്തമായ മുന്നേറ്റം ചെന്നത്തിയത് പെനാല്‍റ്റി ബോക്സില്‍ താവളമടിച്ചിരുന്ന സോള്‍ട്ടാന്‍ ഗേറയുടെ കാലിലും. അതുവരെയുള്ള കളിയുടെ ഗതിക്കു വിപരീതമായി ഹങ്കറിക്കാര്‍ മുന്നില്‍ ,

അതോടെ അപകടം മനസിലാക്കിയ പോര്‍ച്ചുഗീസുകാര്‍ കളിയുടെ രീതി തന്നെ മാറ്റി മുട്ടീനോയും ഗോമസും വില്യം കാര്‍വായോയും ഇരു വശങ്ങളില്‍ നിന്നു പന്തെത്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ റൊണാള്‍ഡോയും സ്വതന്ത്രനായി. ഈ മുന്നേറ്റം ഒന്നാം പകുതി അവസാനിക്കും മുന്‍പുതന്നെ പോര്‍ച്ചുഗീസുകാര്‍ക്കു സമനിലയും സമ്മാനിച്ചു. നാനിയുടെ ടൂര്‍ണമെന്റിലെ രണ്ടാം ഗോള്‍ , പിന്നെ ഗോള്‍ മഴതന്നെയായി നാല്പത്തി ഏഴാം മിനിറ്റില്‍ നായകന്‍ ഡൂസാക്കിന്റെ ഗോള്‍ മൂന്നു മിനിട്ടുകള്‍ക്ക് ശേഷം കാത്തിരുന്ന റൊണാള്‍ഡോയുടെ സമനില ഗോള്‍.

ഇതിടയില്‍ കാണാനായത് ഗതി വേഗത്തിന്റെ ഫുട്ബാളും , അന്‍പത്തി ഏഴാം മിനിറ്റില്‍ ആവേശങ്ങള്‍ക്കിടയില്‍ പോര്‍ച്ചുഗീസുകാരെ ഞെട്ടിച്ചുകൊണ്ട് നായകന്‍ ബാലാസ് ഡൂ കസിന്റെ ഗോളില്‍ തന്നെ ഹങ്കറി 3 -2 നു മുന്നിലെത്തി , തുടര്‍ന്നാണ് റൊണാള്‍ഡോ എന്ന മുന്‍ ലോക ഫുട്ബാളറുടെ ക്ലാസിക്ക് പ്രകടനം നമുക്ക് കാണാനായത്. അസാധാരണ മികവ് മായി മുന്നേറിയ റൊണാള്‍ഡോയെ ലക്ഷ്യമാക്കി അറുപത്തി ഒന്നാമത്തെ മിനിറ്റില്‍ ഗോമസിനു പകരക്കാരനായിട്ടെത്തിയ ക്വയറീസ്മ തനിക്കു ആദ്യമായി കിട്ടിയ പന്തു ഉയര്‍ത്തിക്കൊടുത്തു അതിശയിപ്പിക്കുന്ന ഗതിവേഗവും ആയി ഉയര്‍ന്നുകുത്തിച്ച റൊണാള്‍ഡോ അതു ഹെഡ് ചെയ്തു നേരെ കിരായിയുടെ വലയിലെത്തിച്ചു . 3 - 3 സമ നില .തുടര്‍ന്നു ഒരു ടീമേ രംഗത്തുണ്ടായുള്ളു ചുവന്നകുപ്പായക്കാരായ ഹാങ്കറിക്കാര്‍ അവസാന നിമിഷവും അവര്‍ പോര്‍ച്ചുഗീസ് പ്രതിരോധ നിരയില്‍ അശാന്തി സൃഷ്ടിച്ചുവെങ്കിലും ലോങ് വിസിലിനു ഒപ്പം വിജയത്തേക്കാള്‍ വിലയുള്ള സമ നിലയുമായയര്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവുംപ്രീ ക്വര്‍ട്ടറില്‍ ഇടവും നേടിയെടുത്തു അവിടെ അവരെ കാത്തിരിക്കുന്നത് ബെല്‍ജിയവും , ഗ്രൂപ്പില്‍ മൂന്നാമതായി കടന്നു കൂടിയ വമ്പന്‍ ടീമിന് നേരിടുവാന്‍ ഉള്ളത് ക്രൊയേഷ്യയെയും

Similar Posts