'വിരമിച്ചില്ലെങ്കില്‍ സച്ചിനെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കുമായിരുന്നു'
|സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് മുമ്പ് ഫോണ്‍ വിളിച്ചാണ് ഏകദിനത്തില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം സച്ചിന്‍ അറിയിച്ചത്. അന്ന് ആ തീരുമാനം അദ്ദേഹം അറിയിച്ചില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ
ഏകദിനത്തില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കുമായിരുന്നുവെന്ന് അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന സന്ദീപ് പാട്ടീല്‍. 2012 ഡിസംബര്‍ 12ന് സച്ചിനെ കണ്ട ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ഭാവി പരിപാടികളെ കുറിച്ച് ആരാഞ്ഞിരുന്നു. വിരമിക്കാനുള്ള ചിന്ത പോലും ഇല്ലെന്നായിരുന്നു സച്ചിന്‍റെ മറുപടി. എന്നാല്‍ അദ്ദേഹത്തിന്‍റെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി ഐക്യകണ്ഠേന ഒരു തീരുമാനത്തിലെത്തുകയും അത് ബിസിസിഐയെ അറിയിക്കുകയും ചെയ്തിരുന്നു. എന്താണ് വരാനിരിക്കുന്നതെന്ന് ഒരുപക്ഷേ സച്ചിനും അറിഞ്ഞു കാണും. അടുത്ത സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് മുമ്പ് ഫോണ്‍ വിളിച്ചാണ് ഏകദിനത്തില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം സച്ചിന്‍ അറിയിച്ചത്. അന്ന് ആ തീരുമാനം അദ്ദേഹം അറിയിച്ചില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കുമായിരുന്നു - ഒരു അഭിമുഖത്തില്‍ പട്ടേല്‍ പറഞ്ഞു.