Sports
ടീം പ്രഖ്യാപിക്കും, ചാമ്പ്യന്‍സ് ട്രോഫിയിലെ പങ്കാളിത്തം ഉറപ്പില്ല; വിചിത്ര നിലപാടുമായി ബിസിസിഐടീം പ്രഖ്യാപിക്കും, ചാമ്പ്യന്‍സ് ട്രോഫിയിലെ പങ്കാളിത്തം ഉറപ്പില്ല; വിചിത്ര നിലപാടുമായി ബിസിസിഐ
Sports

ടീം പ്രഖ്യാപിക്കും, ചാമ്പ്യന്‍സ് ട്രോഫിയിലെ പങ്കാളിത്തം ഉറപ്പില്ല; വിചിത്ര നിലപാടുമായി ബിസിസിഐ

admin
|
27 Oct 2017 8:50 PM GMT

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. ടീം പ്രഖ്യാപനം നടത്തുമെങ്കിലും ടൂര്‍ണമെന്‍റില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ്

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. ടീം പ്രഖ്യാപനം നടത്തുമെങ്കിലും ടൂര്‍ണമെന്‍റില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് ബിസിസിഐ വാദം. ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുന്ന നീക്കം ഉണ്ടാകരുതെന്നും ടീം പ്രഖ്യാപനം ഉടനുണ്ടാകണമെന്നും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് ടീം പ്രഖ്യാപനത്തിനായി ബിസിസിഐ ഒരുങ്ങുന്നത്. തിങ്കളാഴ്ച തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അനൌദ്യോഗികമായി സൂചിപ്പിച്ചു. സുപ്രീംകോടതി നിയോഗിച്ച സമതിയുമായി പോരാട്ടത്തിനില്ലെന്നും എന്നാല്‍ ഐസിസിക്ക് ഒരു മുന്നറിയിപ്പെന്ന നിലയില്‍ ടൂര്‍ണമെന്‍റില്‍ നിന്നും വിട്ടുനില്‍ക്കുകയെന്ന തങ്ങളുടെ ആശയത്തിന്‍റെ പ്രസക്തി നഷ്ടമാകുന്നില്ലെന്നുമാണ് ബിസിസിഐ കേന്ദ്രങ്ങള്‍ വാദിക്കുന്നത്.

ടീം പ്രഖ്യാപിക്കുകയും അതേസമയം ടൂര്‍ണമെന്‍റിലെ പങ്കാളിത്തം ഉറപ്പില്ലെന്ന് പറയുകയും ചെയ്യുന്നതില്‍ വൈരുധ്യമില്ലെന്നും ടീം പ്രഖ്യാപനവും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന വിചിത്രമായ വാദവും ബിസിസിഐ ഉന്നയിക്കുന്നുണ്ട്. കളിക്കാരുടെ താത്പര്യമാണ് പരമപ്രധാനമെന്നും ലോകത്തിലെ മികച്ച ടീമുകളിലൊന്നായ ഇന്ത്യ ടൂര്‍ണമെന്‍റില്‍ നിന്നും വിട്ടു നില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്നും വിനോദ് റായ് അധ്യക്ഷനായ പ്രത്യേക സമിതി ബിസിസിഐക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

Similar Posts