രണ്ടാം ട്വന്റി20; ഇന്ത്യക്ക് 10 വിക്കറ്റ് ജയം
|കന്നി ട്വന്റി മത്സരത്തിനിറങ്ങിയ ഭരീന്ദര് സ്രാനായിരുന്നു ഇന്ത്യന്‍ ബൌളര്‍മാരില്‍ കൂടുതല്‍ അപകടകാരി. നാല് ഓവറില്‍ കേവലം പത്ത് റണ്‍സ് മാത്രം
സിംബാബ്വെക്കെതിരായ രണ്ടാം ട്വന്റി ട്വന്റി മല്‍സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം. പത്തു വിക്കറ്റുകള്‍ക്കാണ് ധോണിപ്പട എതിരാളികളെ കശക്കിയെറിഞ്ഞത്. നൂറ് റണ്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 13.1 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യം കണ്ടു. 52 റണ്‍സോടെ മന്ദീപ് സിങും 47 റണ്‍സുമായി ലോകേഷ് രാഹുലും അജയ്യരായി നിലകൊണ്ടു.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്വേ ഇന്ത്യയുടെ പേസ് ബൌളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ കേവലം 99 റണ്‍സ് മാത്രമാണ് ആതിഥേയര്‍ക്ക് കണ്ടെത്താനായത്. 31 റണ്‍സെടുത്ത പീറ്റര്‍ മൂറാണ് സിംബാബ്വെയുടെ ടോപ്പ് സ്ക്കോറര്‍. കന്നി ട്വന്റി മത്സരത്തിനിറങ്ങിയ ഭരീന്ദര് സ്രാനായിരുന്നു ഇന്ത്യന്‍ ബൌളര്‍മാരില്‍ കൂടുതല്‍ അപകടകാരി. നാല് ഓവറില്‍ കേവലം പത്ത് റണ്‍സ് മാത്രം വഴങ്ങിയ സ്രാന്‍ എറിഞ്ഞിട്ടത് നാല് വിക്കറ്റുകളാണ്. മൂന്ന് വിക്കറ്റുകളുമായി ഭൂംറ സിംബാബ്വേ വധത്തില്‍ സ്രാന്‍ മികച്ച പങ്കാളിയായി.