Sports
റിയോ ഹോക്കി: ഇന്ത്യക്ക് ജയത്തോടെ തുടക്കംറിയോ ഹോക്കി: ഇന്ത്യക്ക് ജയത്തോടെ തുടക്കം
Sports

റിയോ ഹോക്കി: ഇന്ത്യക്ക് ജയത്തോടെ തുടക്കം

Alwyn K Jose
|
10 Nov 2017 6:47 PM GMT

അയര്‍ലന്‍ഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യ വിജയമാഘോഷിച്ചത്.

റിയോ ഒളിമ്പിക്സില്‍ പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. അയര്‍ലന്‍ഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യ വിജയമാഘോഷിച്ചത്. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് രഘുനാഥ് ഹമ്മര്‍സ് നേടിയ ഗോളോടെയാണ് ഇന്ത്യ കളിയില്‍ ആധിപത്യം നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ക്വാര്‍ട്ടറിലും ആധിപത്യം തുടര്‍ന്നു. എന്നാല്‍ അയര്‍ലന്‍ഡിന്റെ മുന്നേറ്റക്കാര്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ശ്രീജേഷിനെ തുടര്‍ച്ചയായി പരീക്ഷിച്ചുകൊണ്ടിരുന്നു. മികച്ച സേവുകളിലൂടെ ഇന്ത്യയുടെ വല കാത്ത ശ്രീജേഷ് ഇന്ത്യന്‍ പ്രതിരോധ നിരയുടെ പണി കൂടി ഏറ്റെടുത്തു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നു രുപീന്ദറാണ് രണ്ടാം ഗോള്‍ നേടിയത്. ഇതോടെ ഇന്ത്യയുടെ ലീഡ് 2-0 ആയി. എന്നാല്‍ വൈകാതെ തന്നെ കളിയിലേക്ക് ശക്തമായി തിരിച്ചെത്തിയ അയര്‍ലന്‍ഡിന് വേണ്ടി ജോണ്‍ ജെര്‍മന്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ അയര്‍ലന്‍ഡിന്റെ ഈ ആശ്വാസത്തിന് വലിയ ആയുസുണ്ടായില്ല. രുപീന്ദര്‍ ഒരിക്കല്‍ കൂടി പെനാല്‍റ്റി കോര്‍ണര്‍ അയര്‍ലന്‍ഡിന്റെ വലയില്‍ എത്തിച്ചതോടെ ഇന്ത്യയുടെ ലീഡ് വീണ്ടും ഉയര്‍ന്നു. അവസാന ക്വാര്‍ട്ടറില്‍ അഞ്ച് മിനിറ്റ് ബാക്കി നില്‍ക്കെ ശ്രീജേഷിന്റെ പ്രതിരോധത്തെ തലയ്ക്കു മുകളിലൂടെ തന്ത്രപൂര്‍വം പായിച്ച് ഹരേത് അയര്‍ലന്‍ഡിന്റെ തോല്‍വിയുടെ ആഘാതം കുറച്ചു.

Similar Posts