വിരാട് കൊഹ്ലിക്ക് ഖേല്‍ രത്ന ശിപാര്‍ശ
|ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന് ബിസിസിഐ ശിപാര്‍ശ ചെയ്തു.
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന് ബിസിസിഐ ശിപാര്‍ശ ചെയ്തു. ഓപ്പണര്‍ അജിങ്ക്യ രഹാനെയെ അര്‍ജുന അവാര്‍ഡിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. വ്യക്തിഗത മികവും ക്യാപ്റ്റനെന്ന രീതിയില്‍ കൊഹ്ലി നല്കിയ സംഭാവനകളെയും കൂടി പരിഗണിച്ചാണ് അവാര്‍ഡിനായി ശിപാര്‍ശ ചെയ്തിരിക്കുന്നത്. ശ്രീലങ്കക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും നേടിയ പരമ്പര വിജയങ്ങള്‍ക്ക് ശേഷം കൊഹ്ലി നയിച്ച ഇന്ത്യന്‍ ടീം ടെസ്റ്റ് റാങ്കിങില്‍ ഒന്നാമതെത്തിയിരുന്നു. പുരസ്കാരം ലഭിച്ചാല്‍ സച്ചിനും ധോണിക്കും ശേഷം ക്രിക്കറ്റില്‍ നിന്നും ഖേല്‍ രത്ന നേടുന്ന മൂന്നാമത്തെ താരമാകും കൊഹ്ലി. നാലു വര്‍ഷത്തിനു ശേഷമാണ് ഒരു ക്രിക്കറ്റ് താരത്തെ ഖേല്‍ രത്നക്കായി പരിഗണിക്കുന്നത്. ഇന്ത്യക്ക് പുറത്തും തുടരുന്ന മികച്ച വ്യക്തിഗത മികവ് പരിഗണിച്ചാണ് രഹാനെയെ അര്‍ജുന അവാര്‍ഡിനായി ബിസിസിഐ ശിപാര്‍ശ ചെയ്തിരിക്കുന്നത്. 7.5 ലക്ഷം രൂപയും ഫലകവും ഉള്‍പ്പെടുന്നതാണ് ഖേല്‍ രത്ന പുരസ്കാരം. അഞ്ചു ലക്ഷം രൂപയും ഫലകവുമാണ് അര്‍ജന അവാര്‍ഡ്.