വിലയേറിയ താരമാകാന്‍ പോഗ്ബ; യുണൈറ്റഡിന്റെ 880 കോടിയുടെ ഓഫര്‍ തള്ളി യുവന്റസ്
|ഈ തുക നല്കാന് യുണൈറ്റഡ് തയ്യാറായാല്‍ ഗാരത് ബെയ്ലി പിന്തള്ളി ലോകത്തെ വിലകൂടിയ താരമായി പോഗ്ബ മാറും.
പോള്‍ പോഗ്ബക്ക് വേണ്ടിയുള്ള യുണൈറ്റഡിന്റെ 100മില്യണ്‍ പൌണ്ടിന്റെ (ഏകദേശം 880 കോടി) ഓഫര്‍ തള്ളി യുവന്റസ്. 108 മില്യണെങ്കിലും വേണമെന്നാണ് യുവന്റസിന്റെ ആവശ്യം. ഈ തുക നല്കാന് യുണൈറ്റഡ് തയ്യാറായാല്‍ ഗാരത് ബെയ്ലി പിന്തള്ളി ലോകത്തെ വിലകൂടിയ താരമായി പോഗ്ബ മാറും.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അവസരം കിട്ടാതെ ടീം വിടേണ്ടി വന്ന താരത്തിന്റെ അതിശയകരമായ തിരിച്ചുവരവാണിപ്പോള്‍ കാണുന്നത്.മാഞ്ചസ്റ്ററിന്റെ യൂത്ത് ടീമിലും രണ്ടു വര്‍ഷം സീനിയര്‍ ടീമിലും പോഗ്ബ കളിച്ചെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോഗ്ബയെ ഒഴിവാക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരാര്‍ പുതുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് 2012ല്‍ യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു പോള്‍ പോഗ്ബ. ഫ്രഞ്ചു മിഡ്ഫീല്‍ഡറെ പോകാന്‍ അനുവദിച്ചത് യുണൈറ്റഡ് കോച്ച് അലക്സ് ഫെര്‍ഗൂസന്റെ കോച്ചിങ് കരിയറിലെ ഏറ്റവും വലിയ മണ്ടത്തരമായി എന്നാണ് ഇതിഹാസ താരം സൈനുദ്ദീന്‍ സിദാന് അന്നു വിലയിരുത്തിയത്
കഴിഞ്ഞ സീസണില്‍ പോഗ്ബ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്ക് കൂടുമാറിയത്.ഒരേ ഒരു സീസണ്‍കൊണ്ട് യുവന്റസില്‍ പ്രതിഭ തെളിയിക്കാന്‍ ഫ്രഞ്ച് ഫുട്ബോളര്‍ക്കായി. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ തിളങ്ങാന്‍ കഴിയുന്ന താരമാണ് പോഗ്ബ. വലം കാലുകൊണ്ട് റോക്കറ്റ് പോലെമൂളിപ്പറക്കുന്ന ഷോട്ടുകള്‍ പായിക്കാന്‍ വിദഗ്ധന്‍. പന്ത് ഡ്രിബിള്‍ ചെയ്ത് മുന്നേറാന്‍ സാമര്‍ഥ്യമുണ്ട്. പല മത്സരങ്ങളിലും നിര്‍ണായകമായ പ്രകടനം കാഴ്ച വെച്ച അദ്ദേഹം ആരാധകരുടെയും ഫുട്ബോള്‍ പണ്ഡിതരുടെയും ആരാധകരുടെയും പ്രശംസയും നേടി. 2012 ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീട വിജയത്തിലും പോഗ്ബ പങ്കാളിയായി.