വിശ്വകായിക മേളയ്ക്ക് തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം
|ശനിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30ന് വിശ്വകായിക മേളയ്ക്ക് തിരിതെളിയും
റിയോ കണ്‍തുറക്കാന്‍ ഇനി മണിക്കൂറൂകള്‍ മാത്രം. ശനിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30ന് വിശ്വകായിക മേളയ്ക്ക് തിരിതെളിയും. ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം പെലെയാകും മാരക്കാന സ്റ്റേഡിയത്തില്‍ ദീപശിഖ തെളിയിക്കുക.
അഞ്ച് ഭൂഖണ്ഡങ്ങള്‍. ഇവിടെ നിന്നുമായി 206 രാജ്യങ്ങള്‍. 11239 കായികതാരങ്ങള്‍. 42 കായിക ഇനങ്ങളിലായി മത്സരം. ഇനി പതിനഞ്ച് നാളുകള്‍ കായികലോകം റിയോയിലേക്ക് കണ്ണും കാതുമര്പ്പിക്കും. ലോകത്തെ വിസ്മയപ്പെടുത്തുന്ന എന്താണ് ചരിത്രമുറങ്ങുന്ന മാരക്കാന സ്റ്റേഡിയത്തില്‍ കാണാനാവുക. ഒട്ടും മോശമാകില്ല ഉദ്ഘാടനചടങ്ങുകള്‍. ചെലവ് ചുരുക്കിയുളളതാകും ഉദ്ഘാടനമെന്ന് അധികൃതര്‍ പറയുമ്പോഴും സാന്പിള്‍ വെടിക്കെട്ടു കണ്ടവര്‍ക്ക് അങ്ങനെ വിശ്വസിക്കാനാകില്ല.
സാംബാതാളമുറങ്ങുന്ന തെരുവുവീഥികളില്‍ നിന്ന് മാരക്കാന സ്റ്റേഡിയത്തിലേക്കെത്തുമ്പോള് ബ്രസീലിന്റെ പരമ്പരാഗത സംഗീത- നൃത്തപാരമ്പര്യം ഉദ്ഘാടനത്തിന് മിഴിവേകും. ലോകപ്രശസ്ത കലാകാരന് മാര്‍കോ ബാലിച്ചാണ് ഉദ്ഘാടനചടങ്ങ് ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമുയര്ത്തുന്നതാകും ഉദ്ഘാടന ചടങ്ങുകള്‍.