Sports
![കോപ്പ അമേരിക്കയില്‍ ആദ്യ ജയം കൊളംബിയക്ക് കോപ്പ അമേരിക്കയില്‍ ആദ്യ ജയം കൊളംബിയക്ക്](https://www.mediaoneonline.com/h-upload/old_images/1070378-75916513451399540.webp)
Sports
കോപ്പ അമേരിക്കയില്‍ ആദ്യ ജയം കൊളംബിയക്ക്
![](/images/authorplaceholder.jpg?type=1&v=2)
20 Dec 2017 6:47 AM GMT
എട്ടാം മിനിറ്റിൽ ക്രിസ്റ്റ്യൻ സപാറ്റയാണ് ആദ്യ ഗോൾ നേടിയത്.
കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഉദ്ഘാടന മൽസരത്തിൽ യുഎസിനെതിരെ കൊളംബിയക്ക് രണ്ടു ഗോള്‍ ജയം. ക്രിസ്റ്റ്യൻ സപാറ്റയുയും ജയിംസ് റോഡ്രിഗസുമാണ് കൊളംബിയയ്ക്കായി ഗോൾ നേടിയത്.
എട്ടാം മിനിറ്റിൽ ക്രിസ്റ്റ്യൻ സപാറ്റയാണ് ആദ്യ ഗോൾ നേടിയത്. എഡ്വിൻ കാർഡോനയുടെ അസിസ്റ്റിൽ നിന്നായിരുന്നു സപാറ്റയുടെ ഗോൾ. സപാറ്റയുടെ ആദ്യ രാജ്യാന്തര ഗോളാണിത്. 41–ാം മിനിറ്റിൽ പെനാല്‍റ്റിയിലൂടെ ജയിംസ് റോഡ്രിഗസ് ആണ് രണ്ടാം ഗോൾ നേടിയത്.