ശസ്ത്രക്രിയക്ക് ശേഷം ടെന്നീസില്‍ സജീവമാകുമെന്ന് സാനിയ
|മിക്കവാറും അടുത്ത വർഷം ആദ്യം തന്നെ കളിക്കളത്തിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സാനിയ മിര്‍സ
കാൽമുട്ടിന്റെ ശസ്ത്രക്രിയക്ക് ശേഷം ടെന്നിസിൽ വീണ്ടും സജീവമാകുമെന്ന് സാനിയ മിർസ. മിക്കവാറും അടുത്ത വർഷം ആദ്യം തന്നെ കളിക്കളത്തിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സാനിയ പറഞ്ഞു.
കാൽമുട്ടിന്റെ പരിക്കിനെ തുടർന്നുള്ള ചികിൽസയിലാണിപ്പോൾ ടെന്നീസിൽ ഇന്ത്യയുടെ ലോകോത്തര താരം സാനിയ മിർസ. മുട്ടിന്റെ ഓപ്പറേഷൻ നടന്നാലുടൻ ടെന്നീസ് കോർട്ടിൽ മടങ്ങിയെത്തുമെന്ന് ദുബൈയിൽ വാർത്താസമ്മേളനത്തിൽ സാനിയ വ്യക്തമാക്കി. കോസ്മോസ് സ്പോർട്സിന്റെ ഗൾഫിലെ ആദ്യ ബ്രാഞ്ച് ഉദ്ഘാടനത്തിന് ദുബൈയിൽ എത്തിയതായിരുന്നു സാനിയ മിർസ.
താൻ ആവിഷ്കരിച്ച ടെന്നീസ് അക്കാദമിയിലൂടെ നല്ല ചില പ്രതിഭകളെ വാർത്തെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷ സാനിയ പങ്കുവെച്ചു. ദുബൈയിൽ സ്ഥിര താമസമാക്കാൻ തീരുമാനിച്ച സാനിയ വിദേശരാജ്യത്തേക്ക് അക്കാദമി പ്രവർത്തനം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. കോസ്മോസ് കോ ചെയർമാൻ എ കെ ഫൈസൽ, ഡയരക്ടർമാരായ ടി സി അഹ്മദ്, കെ പി സാലി, ആദിൽ നിഷാദ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.