ലോക റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ ആനന്ദിന് വെങ്കലം
|2014ന് ശേഷമുള്ള ആനന്ദിന്റെ ആദ്യ കിരീടനേട്ടമാണിത്. നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് ആനന്ദ് മീഡിയവണിനോട് പറഞ്ഞു.
സൗദിയില്‍ നടന്ന ലോക റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വേയുടെ മാഗ് നസ് കാള്സണ് സ്വര്‍ണം. ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് വെങ്കലം ലഭിച്ചു. റഷ്യയുടെ കര്ജാകിന് സെര്ഗേക്കാണ് വെള്ളി. 2014ന് ശേഷമുള്ള ആനന്ദിന്റെ ആദ്യ കിരീടനേട്ടമാണിത്. നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് ആനന്ദ് മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന റാപ്പിഡ് ചാംപ്യന്‍ഷിപ്പില്‍ ആനന്ദ് സ്വര്‍ണം നേടിയിരുന്നു. കടുപ്പമേറിയതായിരുന്നു ഇതിന് ശേഷം നടന്ന ബ്ലിറ്റ്സ് റൗണ്ട്. സമനിലക്കൊടുവിലെ ടൈ ബ്രേക്കറില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എങ്കിലും 2014ന് ശേഷം നേടിയ ആദ്യ സ്വര്‍ണത്തിന് പിന്നാലെ നേടിയ വെങ്കലത്തിനും സുവര്ണത്തിളക്കമുണ്ട്. മീഡിയവണിനോട് പ്രതികരിച്ചതിങ്ങിനെ.
റിയാദിലെ അപെക്സ് കണ്വെന്ഷന് ഹാളില്‍ വെച്ച് താരങ്ങള്‍ മെഡലുകളും ട്രോഫികളും സ്വീകരിച്ചു. ഇരുപത് ലക്ഷം ഡോളറാണ് സമ്മാനത്തുക. വനിതകളുടെ ബ്ലിറ്റ്സ് റൗണ്ടില്‍ ജോര്‍ജിയയുടെ നാന സഗ് നിദ്സേ സ്വര്‍ണം നേടി. റാപ്പിഡ് വിഭാഗത്തില്‍ ഒന്നാമതെത്തിയ ചൈനയുടെ ജുവന്ജുനാണ് ഈയിനത്തില്‍ വെങ്കലം. റഷ്യയുടെ ഗുനിന വാലന്റീനക്കാണ് വെള്ളി. ആനന്ദിനു പുറമെ മത്സരത്തിനുണ്ടായിരുന്ന എട്ട് ഇന്ത്യന്‍ താരങ്ങളും മികച്ച മുന്നേറ്റമുണ്ടാക്കി.