ഏഷ്യന്‍ മീറ്റില്‍ മലയാളി താരം അനസിന്റെ സ്വര്‍ണ നേട്ടം; ജന്മനാട്ടില് ആഹ്ളാദം
|റിയോ ഒളിംമ്പിക്സില്‍ മുഹമ്മദ് അനസ് ട്രാക്കിലേക്ക് വന്നപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ഏറെ പ്രതീക്ഷയിലായിരുന്നു
ഏഷ്യന്‍ മീറ്റില്‍ പുരുഷ 400 മീറ്ററില്‍ നാലുപതിറ്റാണ്ട് ശേഷം രാജ്യത്തിനായി കൊല്ലം നിലമേല്‍ സ്വദേശി മുഹമ്മദ് അനസ് യഹിയ സ്വര്‍ണം തിരികെ പിടിച്ചപ്പോള്‍ അനിസിന്റെ നാട്ടുകാരും ബന്ധുക്കളും ഏറെ ആവേശത്തിലാണ്. റിയോ ഒളിംമ്പിക്സില്‍ അനസിന് മികച്ച പ്രകടനം കാഴ്ച്ചവയ്കാനാകാതെ പോയതിന്റെ നിരാശയിലായിരുന്നു ഇവര്‍. കഠിന പ്രയ്തനത്തിലൂടെ മുന്നോട്ട് പോകുന്ന അനസ് പുതിയ വേഗങ്ങള്‍ കുറിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പരിശീലകനായ അന്‍സാര്‍.
റിയോ ഒളിംമ്പിക്സില്‍ മുഹമ്മദ് അനസ് ട്രാക്കിലേക്ക് വന്നപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ സ്വന്തം റെക്കോര്‍ഡ് പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിക്കാതെയാണ് അന്ന് അനസ് പുറത്ത് പോയത്. റിയോയിലെ കൈപ്പ്നീരിന് മറ്റൊരു സ്വര്‍ണനേട്ടത്തിലൂടെ ഏഷ്യന്‍ മീറ്റില്‍ അനസ് മറുപടി പറഞ്ഞപ്പോള്‍ മാതാവ് ഷീനക്ക് ഏറെ സന്തോഷം.
കഠിന പ്രയ്തനത്തിന് ഉടമയായ അനസില്‍ ഇനിയും റെക്കോര്‍ഡുകള്‍ പിറക്കുമെന്നാണ് പരിശീലകനായ അന്‍സാര്‍ പറയുന്നത്. കൊല്ലം നിലമേല്‍ സ്വദേശിയായ അനസ് ബി.കോം വിദ്യാര്‍ത്ഥിയാണ്.