Sports
ഉത്തപ്പ കേരളത്തിനായി പാഡണിയാന്‍ സാധ്യതഉത്തപ്പ കേരളത്തിനായി പാഡണിയാന്‍ സാധ്യത
Sports

ഉത്തപ്പ കേരളത്തിനായി പാഡണിയാന്‍ സാധ്യത

admin
|
11 Jan 2018 3:33 AM GMT

നിലവില്‍ കര്‍ണാടകത്തിന്‍റെ താരമായ ഉത്തപ്പ പാതിമലയാളിയാണെന്നതും താരത്തെ നോട്ടമിടാനുള്ള പ്രധാന കാരണമാണ്. മലയാളം നന്നായി സംസാരിക്കാനറിയുന്ന ഉത്തപ്പ ഓപ്പണറുടെ റോളില്‍ ഇന്ന് ലഭിക്കാവുന്ന ഏറ്റവും മികച്ച....


ഐപിഎല്ലില്‍ എതിരാളികളുടെ പേടിസ്വപ്നമായി വളരുന്ന കൊല്‍ക്കത്തയുടെ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ കേരളത്തിനായി രഞ്ജി കളിക്കാന്‍ സാധ്യത. അടുത്ത സീസണില്‍ ഉത്തപ്പയെ കേരള ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമായി നടന്നു വരികയാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനിലെ ഒരു പ്രമുഖന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ കര്‍ണാടകത്തിന്‍റെ താരമായ ഉത്തപ്പ പാതിമലയാളിയാണെന്നതും താരത്തെ നോട്ടമിടാനുള്ള പ്രധാന കാരണമാണ്. മലയാളം നന്നായി സംസാരിക്കാനറിയുന്ന ഉത്തപ്പ ഓപ്പണറുടെ റോളില്‍ ഇന്ന് ലഭിക്കാവുന്ന ഏറ്റവും മികച്ച താരങ്ങളിലൊന്നാണ്. കേരളത്തിനാകട്ടെ നല്ലൊരു ഓപ്പണറുടെ അഭാവം വല്ലാതെ അലട്ടുന്നുമുണ്ട്. കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ പുരോഗമിക്കുകയാണെങ്കില്‍ രഞ്ജിയില്‍ കേരളത്തിനായി ഉത്തപ്പ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

സംസ്ഥാനത്ത് നിന്ന് പുറത്തുള്ള മൂന്ന് താരങ്ങളെയാണ് ഒരു രഞ്ജി ടീമിലുള്‍പ്പെടുത്താനാകുക. ഇക്ബാല്‍ അബ്ദുള്ള, ജലജ് സക്സേന, ഭവിന്‍ താക്കര്‍ എന്നിവരാണ് നിലവില്‍ കേരള ടീമിലുള്ള അതിഥി താരങ്ങള്‍. ഇവരിലൊരാളെ മാത്രം നിലനിര്‍ത്താനാണ് കെസിഎയുടെ തീരുമാനം. ഉത്തപ്പയെ കൂടാതെ ഒരു വന്‍ താരത്തെ കൂടെ ടീമിലെത്തിക്കാനും നീക്കമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ശ്രീലങ്കയെ ലോക കിരീടത്തിലേക്ക് നയിച്ച പരിശീലകനായ ഡേവിഡ് വാറ്റ്മോറിനെ പരിശീലകനായി നിയമിച്ച ശേഷമാണ് വന്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ കെസിഎ ശ്രമം നടത്തുന്നത്. തിരക്കുകള്‍ കാരണം ആറ് മാസത്തേക്കാണ് വാറ്റ്മോര്‍ പരിശീലക സ്ഥാനത്ത് ഉണ്ടാകുക.

Related Tags :
Similar Posts