രഞ്ജി ഫൈനലില്‍ രജനീഷ് ഗുര്‍ബാനിക്ക് ഹാട്രിക്
|ഇരുപത്തിമൂന്നാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ വികാസ് ശര്‍മയെയും നവദീപ് സൈനിയെയും പുറത്താക്കിയ ഗുര്‍ബാനി ഇരുപത്തനാലാം ഓവറിലെ ആദ്യ പന്തില്‍ ധ്രുവ് ഷോറിയെയും
രഞ്ജി ട്രോഫി ഫൈനലില്‍ ഡല്‍ഹിക്കെതിരെ വിദര്‍ഭയുടെ പേസ് ബൌളര്‍ രജനീഷ് ഗുര്‍ബാനിക്ക് ഹാട്രിക്. ആറ് വിക്കറ്റെടുത്ത ഗുര്‍ബാനിയുടെ മിന്നും പ്രകടനത്തില്‍ വലഞ്ഞ ഡല്‍ഹി ഒന്നാം ഇന്നിങ്സില്‍ 295 റണ്‍സിന് പുറത്തായി. തന്‍റെ ഇരുപത്തിമൂന്നാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ വികാസ് ശര്‍മയെയും നവദീപ് സൈനിയെയും പുറത്താക്കിയ ഗുര്‍ബാനി ഇരുപത്തനാലാം ഓവറിലെ ആദ്യ പന്തില്‍ ധ്രുവ് ഷോറിയെയും വീഴ്ത്തി. ക്ലീന്‍ ബൌള്‍ഡായാണ് മൂന്നു പേരും കൂടാരം കയറിയത്.
രഞ്ജി ചരിത്രത്തില്‍ ഫൈനലില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഗുര്‍ബാനി സ്വന്തമാക്കി. 1972-73 ഫൈനലില്‍ മുംബൈക്കെതിരെ ഹാട്രിക് നേടിയ തമിഴ്നാടിന്‍റെ ബി കല്യാണസുന്ദരമാണ് പട്ടികയിലെ ആദ്യ താരം.